സ്പാനിഷ് സ്വാധീനം ഫുട്ബോളിൽ ഇന്ത്യയുടെ നിലവാരം ഉയർത്താൻ സഹായിക്കും: ഒഡേയ് ഓണൈന്ത്യ
ഇന്ത്യന്‍ ഫൂട്ബോളിനെ ഏറെ മുന്നോട്ട് പോകാന്‍ സ്പാനിഷ് താരങ്ങള്‍ക്കും കോച്ചിനും കഴിയും എന്ന് വിശ്വസിക്കുന്നതായി ഗോവന്‍ പ്രതിരോധ താരമായ ഒഡേയ് ഓണൈന്ത്യ പറഞ്ഞു. ലോകക്കപ്പ് മൂലം ഇപ്പോള്‍ ഐഎസ്എലില്‍ വിശ്രമം ആണ്.അതിനാല്‍ ഇന്നലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ആണ് താരം ഇങ്ങനെ പറഞ്ഞത്.

“ഞാന്‍ ഫൂട്ബോള്‍ കണ്ടു പഠിച്ചത് സീനിയര്‍ താരങ്ങള്‍ ആയ പിക്വെ,റാമോസ്,പുയോള്‍ എന്നിവരില്‍ നിന്നാണ്.ഒട്ടേറെ സ്പാനിഷ് താരങ്ങളില്‍ നിന്നാണ് എന്റെ പ്രതിരോധ ടെക്നിക്ക് ഞാന്‍ നേടി എടുത്തത്.പുറത്ത് നിന്നുള്ള താരങ്ങളുടെ വരവോടെ ഇന്ത്യന്‍ ഫൂട്ബോളില്‍ പ്രകടമായ മാറ്റം എല്ലാവരും കാണുന്നുണ്ട്.ഇത് കൂടാതെ ഈ രാജ്യം സ്പാനിഷ് കോച്ചുമാര്‍ക്ക് ഏറെ പ്രിയപ്പെട്ടത് ആണ്.അതിനുള്ള കാരണം എനിക്കു അറിയില്ല.എന്നാല്‍ അവരുടെ സാന്നിധ്യം ഒട്ടേറെ താരങ്ങളുടെ വല്ലാതെ ഉയര്‍ത്തി എന്നത് സത്യം ആണ്.” ഗോവന്‍ താരം മാധ്യമങ്ങളോട് പറഞ്ഞു.