ബെൻ സ്റ്റോക്സ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുമെന്ന് സൂചന നല്കി ജോസ് ബട്ട്ലർ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് കളിക്കുമെന്ന സൂചന നല്കി ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലർ.ഇംഗ്ലണ്ട് ടീമിന് വേണ്ടി ലോകക്കപ്പില്‍ കളിയ്ക്കാന്‍ സ്റ്റോക്സ് തന്റെ വിരമിക്കൽ മാറ്റിവച്ചാണ് വന്നിരിക്കുന്നത്.എന്നാൽ ഇന്ത്യയിൽ എത്തിയതിന് ശേഷം, ന്യൂസിലൻഡിനെതിരായ കാമ്പെയ്ൻ ഓപ്പണറിനു മുമ്പുള്ള പരിശീലന സെഷനിൽ ഇടുപ്പിൽ പരിക്ക് നേരിട്ട താരം ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല.

“സ്ക്വാഡ് തിരഞ്ഞെടുപ്പിനുള്ളിൽ എനിക്ക് ധാരാളം ഓപ്ഷനുകൾ ഉണ്ടെന്ന് ഞാൻ കരുതുന്നു.ഒരു മികച്ച ടീം സ്ക്വാഡില്‍ നിന്നു തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണ്.എന്നാൽ കഴിഞ്ഞ രാത്രി ബെൻ നന്നായി കളിച്ചു.പരിശീലന സെഷനില്‍ താരം ഫോമിലേക്ക് തിരികെ എത്തിയതില്‍ എനിക്കു ഏറെ സന്തോഷം ഉണ്ട്.പന്ത് കൊണ്ടും ബാറ്റ് കൊണ്ടും മാത്രമല്ല സീനിയര്‍ താരം എന്ന നിലയില്‍ യുവ താരങ്ങളെ നയിക്കാനും അദ്ദേഹത്തിനെ കൊണ്ട് കഴിയും.അദ്ദേഹത്തിന്റെ വരവ് ടീമിന് ഒട്ടേറെ ഗുണം ചെയ്യും.” ജോസ് ബട്ട്ളര്‍ മാധ്യമങ്ങളോട് പറഞ്ഞു.