ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ അൽ-നാസർ U13 ടീമില്‍ ചേര്‍ന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനെ അൽ നാസർ സൈന്‍ ചെയ്തതായി റിപ്പോര്‍ട്ട്.13 വയസ്സുകാരന് ഐക്കണിക് നമ്പർ.7 ഷർട്ട് സൌദി ക്ലബ് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.വരും ദിവസങ്ങളിൽ റൊണാൾഡോ ജൂനിയർ സൌദി ക്ലബുമായി പരിശീലനം ആരംഭിക്കും.ഈ അടുത്ത് റൊണാള്‍ഡോ നിലവിലെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ അല്‍ നാസറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കരാര്‍ നീട്ടാന്‍ സൌദി ക്ലബ് തയ്യാര്‍ ആയാല്‍ മകന്‍റെ ഒപ്പം കളിക്കണം എന്ന റൊണാള്‍ഡോയുടെ എക്കാലത്തെയും വലിയ ആഗ്രഹം സഫലം ആയേക്കും.റൊണാള്‍ഡോ ജൂനിയര്‍ അല്‍ നാസര്‍ അണ്‍ഡര്‍ 13 ടീമില്‍ ആണ് ചേര്‍ന്നിരിക്കുന്നത്.റൊണാള്‍ഡോ ജൂനിയര്‍ കഴിഞ്ഞ കുറച്ച് കാലങ്ങള്‍ ആയി ഫൂട്ബോള്‍ കളിയ്ക്കാന്‍ തുടങ്ങിയിട്ട്.റയല്‍ മാഡ്രിഡ് അകാദമിയില്‍ കളിയ്ക്കാന്‍ ആരംഭിച്ച ബാലന്‍ പിന്നീട് യുവന്‍റ്റസ്,മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എന്നീ ക്ലബുകളുടെ അക്കാദമിയിലും കളിച്ചിട്ടുണ്ട്.