സെര്‍ജി റോബര്‍ട്ടോയ്ക്ക് പരിക്ക്
പരിക്കില്‍ നിന്ന് മുക്തി നേടി ലാമിൻ യമലും അലജാൻഡ്രോ ബാൾഡേയും തിരിച്ചെത്തി എന്നത് ബാഴ്സക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ്.എന്നാല്‍ കറ്റാലന്‍ ക്ലബിന് ഇപ്പോള്‍ ഒരു പുതിയ തിരിച്ചടി ലഭിച്ചിരിക്കുന്നു.ക്യാപ്റ്റൻ സെർജി റോബർട്ടോക്ക് പരിക്ക് സംഭവിച്ചിരിക്കുന്നു. അദ്ദേഹം നടക്കാന്‍ ഇരിക്കുന്ന എല്‍ ക്ലാസിക്കോയില്‍ കളിയ്ക്കാന്‍ പോകുന്നില്ല.

താരത്തിന് വലതു കാലിൽ സോലിയസ് പേശിക്ക് ആണ് പരിക്ക് സംഭവിച്ചത്.പല പ്രമുഖ കളിക്കാര്‍ക്കും പരിക്ക് ഉള്ളതിനാല്‍ റോബര്‍ട്ടോയേ പോലുള്ള സീനിയര്‍ താരങ്ങളുടെ സേവനം സാവിക്ക് വളരെ വേണ്ടപ്പെട്ടത് ആയിരുന്നു.ഈ സീസണോടെ ബാഴ്സയുമായുള്ള തന്‍റെ കരാര്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ വക്കില്‍ ആണ് സെര്‍ജി റോബര്‍ട്ടോ.കരാര്‍ പുതുക്കാന്‍ ബാഴ്സലോണക്ക് താല്‍പര്യം ഇല്ല.വിങ്ങ് ബാക്ക് ആയി കാന്‍സാലോയും മിഡ്ഫീല്‍ഡില്‍ ഗുണ്ഡോഗന്‍, പെഡ്രി,ഗാവി,ഡി യോങ്,റോമിയു എന്നിവരുടെ സാന്നിധ്യം ആണ് റോബര്‍ട്ടോയ്ക്ക് വിലങ്ങ് തടിയായത്.