ബാഴ്സലോനയിലേക്ക് പോയ ശേഷം ഫെലിക്സില്‍ വലിയ മാറ്റം കാണുന്നുണ്ട് എന്ന് റോബര്‍ട്ട് മാര്‍ട്ടിനസ്
പോര്‍ച്ചുഗീസ് വിങ്ങര്‍ ആയ ജോവാ ഫെലിക്സില്‍ അത്ഭുതകരമായ മാറ്റം സംഭവിച്ചതായി എല്ലാവരും കരുത്തുന്നുണ്ട്.ഫെലിക്സിനെ അത്ലറ്റിക്കോ ബാഴ്സയിലേക്ക് ലോണില്‍ നല്കിയത്തിന് ശേഷം താരം തന്‍റെ ഫൂട്ബോളില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയുമായി ഒത്തുചെര്‍ന്നു താരം കറ്റാലന്‍ ക്ലബിന് വേണ്ടി ഗോളുകളും അസിസ്റ്റുകളും അടിച്ചു കൂട്ടുന്നുണ്ട്.

ഈ അടുത്ത് നല്കിയ അഭിമുഖത്തില്‍ പോര്‍ച്ചുഗീസ് കോച്ച് ആയ റോബര്‍ട്ട് മാര്‍ട്ടിനസും ഈ കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്.”“ബാഴ്സലോണ ഫെലിക്സിന് മറ്റൊരു മാനം നൽകി.ഇപ്പോള്‍ താരത്തിനു വിങ്ങ് എരിയകളില്‍ മാത്രമല്ല മിഡ്ഫീല്‍ഡിനുള്ളില്‍ ചെന്നും കളിയ്ക്കാന്‍ കഴിയുന്നുണ്ട്.സഹതാരങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള ഒരു പ്ലേയറെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല.ഇത് എല്ലാം സംഭവിക്കാന്‍ ബാഴ്സ താരത്തിനുമേല്‍ അര്‍പ്പിച്ച വിശ്വാസം ആണ്.ആ ക്ലബില്‍ തനിക്ക് വലിയ പ്രാധാന്യം ഉണ്ട് എന്ന് താരം വിശ്വസിക്കുന്നു .” പോര്‍ച്ചുഗലിന്റെ അവസാന മല്‍സരത്തിന് ശേഷം നല്കിയ അഭിമുഖത്തില്‍ കോച്ച് പറഞ്ഞു.