ജോസ് മോറീഞ്ഞോക്ക് കൈനിറയെ ഓഫറുകള്‍ !!!!!
റോമ മാനേജർ ജോസ് മൗറീഞ്ഞോ വരും ആഴ്‌ചകളിൽ തന്റെ ഭാവിയെക്കുറിച്ച് സുപ്രധാനമായ തീരുമാങ്ങനള്‍ എടുക്കാന്‍ തയ്യാര്‍ ആയി നില്‍ക്കുകയാണ്.റോമയുമായുള്ള നിലവിലെ കരാറിൽ ഏതാനും മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.പോർച്ചുഗീസ് ടെക്നീഷ്യൻ ഇറ്റാലിയൻ ക്ലബ്ബുമായി തന്റെ ഭാവി പദ്ധതികൾ ഇതുവരെ ചർച്ച ചെയ്തിട്ടില്ല.സമീപ ആഴ്ചകളിൽ, മോറീഞ്ഞോക്ക് പല ഓഫറുകളും വന്നിരുന്നു.

സീസണിന്റെ അവസാനത്തിൽ കാർലോ ആൻസലോട്ടിക്ക് പകരക്കാരനായി ജോസിനെ വീണ്ടും നിയമിക്കാന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറെന്‍റിനോ പേരെസ് തീരുമാനിച്ചതായി ഇന്നലെ റിപ്പോര്‍ട്ട് സ്പാനിഷ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.മറുവശത്ത്, അൽ-ഹിലാൽ നിലവിൽ മൗറീഞ്ഞോയ്‌ക്കായി ഒരു വലിയ ഓഫറിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കൊറിയർ ഡെല്ലോ സ്‌പോർട്ടും റിപ്പോർട്ട് ചെയ്യുന്നു.അവര്‍ കോച്ചിന് ഏകദേശം 50 മില്യണ്‍ യൂറോ സാലറിയായി നല്‍കാന്‍ തീരുമാനിക്കുന്നുണ്ട്.എന്നാല്‍ മോറീഞ്ഞോ യൂറോപ്പിയന്‍ ഫൂട്ബോളില്‍ തുടരാന്‍ ആണ് സാധ്യത.