എത്രയും പെട്ടെന്ന് ലിംഗാർഡിനെ സൈൻ ചെയ്യാൻ അൽ ഇത്തിഫാക്ക്
ജെസ്സി ലിംഗാർഡിനെ സൈൻ ചെയ്യുന്നതിനായി തങ്ങളുടെ ടീമിലെ വിദേശ കളിക്കാരുടെ എണ്ണം കുറയ്ക്കാൻ അൽ എത്തിഫാഖ് തയ്യാര്‍ ആകുന്നു.സ്റ്റീവൻ ജെറാർഡ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്ന സൗദി പ്രോ ലീഗ് ടീമിനൊപ്പം ലിംഗാർഡ് പരിശീലനം നടത്തുന്നുണ്ട്, പക്ഷേ ഇതുവരെ സ്ഥിരമായ കരാറിൽ ഒപ്പുവെച്ചിട്ടില്ല.
സൗദി ലീഗ് നിയമങ്ങൾ ഒരു മാച്ച്‌ഡേ സ്ക്വാഡിൽ എട്ട് വിദേശ കളിക്കാരെ മാത്രമേ ഉൾപ്പെടുത്താൻ അനുവദിക്കൂ.എന്നാല്‍ അൽ-ഇത്തിഫാക്ക് ടീമില്‍ പത്ത് വിദേശ താരങ്ങള്‍ ഉണ്ട്.സ്വീഡൻ ഇന്റർനാഷണൽ റോബിൻ ക്വയ്‌സണും ബ്രസീലിയൻ വിങ്ങർ വിറ്റീഞ്ഞോയുമാണ് നിലവില്‍ അൽ-ഇത്തിഫാക്ക് പുറത്താക്കാന്‍ ഉദ്ദേശിക്കുന്ന താരങ്ങള്‍.ലിംഗാർഡിനെ തന്റെ സ്ക്വാഡിന്റെ ഭാഗമാക്കാൻ ജെറാർഡിന് വളരെ ഏറെ താൽപ്പര്യമുണ്ട് 30 കാരനായ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ഈ മാസം ആദ്യം അൽ ഖൽദിയയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ കളിക്കുകയും ഗോള്‍ നേടുകയും ചെയ്തിരുന്നു.