” വക്കീല്‍ ലപ്പോര്‍ട്ട ശാന്തന്‍ ആണ് !!!”
ഈയാഴ്ച കറ്റാലൻ ക്ലബിന്‍റെ പേര് വഷലാക്കിയ റഫറിയിംഗ് അഴിമതിയിൽ കൈക്കൂലി നല്കി എന്ന ആരോപണത്തില്‍ കുടുങ്ങിയ ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട താന്‍ അതീവ ശാന്തന്‍ ആണ് എന്ന് മാധ്യമങ്ങളോട് പറഞ്ഞു.61 കാരനായ ലാപോർട്ടയെ ഇന്നലെ ആണ് അന്വേഷണ കോടതി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്.ഇത്രയും കാലം ആയി മുൻ പ്രസിഡന്റുമാരായ സാൻഡ്രോ റോസൽ, ജോസെപ് മരിയ ബാർട്ടോമിയു, മുൻ എക്സിക്യൂട്ടീവുമാരായ ഓസ്കാർ ഗ്രൗ, ആൽബർട്ട് സോളർ, നെഗ്രേര അദ്ദേഹത്തിന്റെ മകന്‍ എന്നിവര്‍ ആയിരുന്നു കുറ്റവാളികള്‍ ആയി കണക്കാക്കപ്പെട്ടത്.
“ഞാനും ഒരു വക്കീല്‍ തന്നെ ആണ്.എനിക്കും അറിയാം നിയമങ്ങള്‍.അവർക്ക് ഒന്നും തെളിയിക്കാൻ കഴിയില്ല, കാരണം അത് ശരിയല്ല.ഈ ജഡ്ജിയുടെ ചരിത്രം അറിഞ്ഞുകൊണ്ട്, ഇത് സംഭവിക്കുമെന്ന് എനിക്ക് മുന്‍കൂട്ടി അറിയാം ആയിരുന്നു.ഞങ്ങളെ പ്രതിനിധീകരിക്കുന്ന വക്കീല്‍ ഇതിനെ കുറിച്ച് എനിക്ക് മുന്‍അറിയിപ്പ് നല്കിയിരുന്നു.”ലാപോർട്ട വ്യാഴാഴ്ച കാറ്റലൂനിയ റേഡിയോയോട് പറഞ്ഞു.