“ബാഴ്സയിലേക്ക് ലോണില്‍ പോകുമെന്ന വാര്‍ത്ത വ്യാജം “- മെസ്സി
2024 ന്റെ തുടക്കത്തിൽ ബാഴ്‌സലോണയിൽ ലോണിനായി സമയം ചെലവഴിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ലയണൽ മെസ്സി പറഞ്ഞു.അമേരിക്കന്‍ ലീഗ് സീസണ്‍ പൂര്‍ത്തിയായതോടെ താരത്തിന് ലഭിക്കാവുന്ന ഫ്രീ ടൈം ബാഴ്സലോണയില്‍ കളിക്കാന്‍ ഉപയോഗപ്പെടുത്താം എന്ന് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് വന്നതിനോട് പ്രതികരിക്കുകയായിരുന്നു മെസ്സി.
“മയാമിക്ക് വേണ്ടി ശേഷിക്കുന്ന ചില മല്‍സരങ്ങള്‍ കളിക്കാനും അത് കൂടാതെ അര്‍ജന്‍റീനക്ക് വേണ്ടി നവംബറില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും ആണ് എന്‍റെ ഇപ്പോഴത്തെ ലക്ഷ്യം.അത് കഴിഞ്ഞ് ഡിസംബറില്‍ കുടുംബത്തോടൊപ്പം അര്‍ജന്‍റ്റിനയില്‍ മികച്ചൊരു വെക്കേഷന്‍ ആസ്വദിക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു.ഡിസംബറില്‍ ആദ്യം ആയാണ് മനസ്സിന് സമാധാനം നല്‍കുന്ന ഷെഡ്യൂള്‍ ലഭിച്ചിരിക്കുന്നത്.പണ്ട് സീസണിന്‍റെ പകുതിക്ക് ലഭിക്കുന്ന പോലത്തെ ഹോളിഡെ പോലെ അല്ല ഇത്.അതിനാല്‍ ഈ അവസരം പരാമവധി ആസ്വദിക്കാനുള്ള തീരുമാനത്തില്‍ ആണ് ഞാനും കുടുംബവും.”മെസ്സി മാധ്യമങ്ങളോട് പറഞ്ഞു.