മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ സെർജിയോ ഗോമസിനെ സൈന്‍ ചെയ്യാന്‍ എസി മിലാന്‍
മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ സെർജിയോ ഗോമസിനെ ജനുവരി ട്രാൻസ്ഫർ വിന്‍റോയില്‍ സൈന്‍ ചെയ്യാനുള്ള നീക്കവുമായി എസി മിലാൻ.ലാ ലിഗയിലെ ഹ്യൂസ്ക, ആൻഡർലെക്റ്റ് എന്നീ ക്ലബുകളില്‍ കളിച്ച താരത്തിനെ ഈ കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ സിറ്റി സൈന്‍ ചെയ്തിരുന്നു.പ്രീമിയർ ലീഗില്‍ താരം 14 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉള്‍പ്പെട്ടത്.

താരത്തിനു ഇപ്പോള്‍ അവസരം നല്കാന്‍ പെപ്പ് ഗാര്‍ഡിയോളക്ക് താല്‍പര്യം ഇല്ല.താരത്തിനു പകരം വേറെ ആരെ എങ്കിലും സൈന്‍ ചെയ്യാനുള്ള തീരുമാനത്തില്‍ ആണത്രെ അദ്ദേഹം.സെർജിയോ ഗോമസിന്‍റെ മാര്‍ക്കറ്റ് വാല്യൂ ഇപ്പോള്‍ ഏകദേശം 18 മില്യണ്‍ യൂറോ ആണ്.ഇത്രയും മുടക്കി താരത്തിനെ സൈന്‍ ചെയ്യാന്‍ മിലാന്‍ ഒഫീഷ്യല്‍സ് തയ്യാര്‍ ആണ്.ലെഫ്റ്റ് വിങ്ങ് ബാക്ക് റോളില്‍ കളിയ്ക്കാന്‍ കഴിയുന്ന താരത്തിനു സെന്‍റര്‍ ബാക്കായും പ്രവര്‍ത്തിക്കാന്‍ കഴിയും എന്നത് കോച്ച് പിയോളിയുടെ ശ്രദ്ധ ആകര്‍ഷിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.