ബാഴ്‌സലോണയും റയൽ മാഡ്രിഡും ‘മാഞ്ചസ്റ്റർ സിറ്റിയുടെ ജൂലിയൻ അൽവാരസിനായി നീക്കം നടത്താന്‍ ഒരുങ്ങുന്നു
സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയും റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുടെ സബ് സ്ട്രൈക്കര്‍ ആയ ജൂലിയന്‍ അല്‍വാറസിനെ സൈന്‍ ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തി വരുന്നുണ്ട്.കഴിഞ്ഞ വർഷം ലോകകപ്പില്‍ അര്‍ജന്‍റീനക്ക് വേണ്ടി നിര്‍ണായക പ്രകടനം താരം നടത്തിയിരുന്നു.അതിനു മുന്നേ തന്നെ താരത്തിന്‍റെ പ്രതിഭ കണ്ടെത്തിയ സിറ്റി 14.1 മില്യൺ പൗണ്ടിന് അദ്ദേഹത്തെ സൈന്‍ ചെയ്തിരുന്നു.
ഫോർവേഡ് റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് പകരം ഒരാളെ തിരയുന്ന തിരക്കില്‍ ആണ് ബാഴ്സലോണ.വിറ്റര്‍ റോക്കിനെ സൈന്‍ ചെയ്തു എങ്കിലും ബാഴ്സയുടെ ഫൂട്ബോള്‍ ഫിലോസഫിക്ക് പറ്റിയ സ്ട്രൈക്കര്‍ ആണ് അല്‍വാറസ് എന്നു മാനേജര്‍ സാവിയും ക്ലബ് ഡിറക്ടറും വിശ്വസിക്കുന്നു.അതിനാല്‍ അല്‍വാറസിനെ സൈന്‍ ചെയ്യാനുള്ള നീക്കം ബാഴ്സലോണ അടുത്ത സമ്മറില്‍ നടത്തിയേക്കും.ഇത് കൂടാതെ കിലിയന്‍ എംബാപ്പെയെ സൈന്‍ ചെയ്യാന്‍ കഴിഞ്ഞില്ല എങ്കില്‍ ഫ്രഞ്ച് താരത്തിനു പിന്നാലെയുള്ള സഞ്ചാരം എന്നെന്നേക്കുമായി നിര്‍ത്താനുള്ള തീരുമാനത്തില്‍ ആണ് റയല്‍ മാഡ്രിഡ്.അങ്ങനെ സംഭവിച്ചാല്‍ ജൂലിയന്‍ അല്‍വാറസ് ആയിരിക്കും റയലിന്റെ സ്ട്രൈക്കര്‍ക്ക് ഉള്ള ആദ്യ ഓപ്ഷന്‍.