ഇസ്രായേൽ-ഹമാസ് വിവാദ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പേരിൽ അൾജീരിയൻ പ്രതിരോധ താരം അടലിനെ ഒജിസി നൈസ് സസ്പെൻഡ് ചെയ്തു.
ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ അൾജീരിയൻ ഇന്റർനാഷണൽ യൂസെഫ് അടലിനെ നൈസ് ബുധനാഴ്ച സസ്പെൻഡ് ചെയ്തതായി ലീഗ് 1 ക്ലബ് ബുധനാഴ്ച അറിയിച്ചു.2018 മുതൽ നൈസിൽ തുടരുന്ന ഡിഫൻഡർ അടൽ പോസ്റ്റ് ഡിലീറ്റ് ചെയ്തു എങ്കിലും ക്ലബ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.


താരം അദ്ദേഹത്തിന്റെ തെറ്റ് മനസിലാക്കി എന്നും അദ്ദേഹം തങ്ങള്‍ക്ക് വേണ്ട പിന്തുണ നല്കുന്നുണ്ട് എന്നും ക്ലബ് ഒഫീഷ്യല്‍സ് ഇന്നലെ അറിയിച്ചു.അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് ആവശ്യപ്പെട്ടു എങ്കിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യൂസെഫ് അടലിനെ സസ്പെൻഡ് ചെയ്യാൻ ക്ലബ് തീരുമാനം.ക്രൂരത സഹിച്ച എല്ലാ ആളുകള്‍ക്കും വേണ്ടിയാണ് താന്‍ പിന്തുണ നല്‍കുന്നത് എന്ന് പറഞ്ഞ യൂസെഫ് അടല്‍ തന്‍റെ പോസ്റ്റ് ആരെ എങ്കിലും വേദനപ്പിച്ചു എങ്കില്‍ അതില്‍ തന്നെ ക്ഷമിക്കണം എന്നും താരം പരസ്യമായി എഴുതി