2034 ലോകക്കപ്പ് ; ഓസ്‌ട്രേലിയക്കുള്ള പിന്തുണ മാറ്റി , ഇന്തോനേഷ്യയുടെ സപ്പോര്‍ട്ട് സൌദിക്ക്
2034 ലോകകപ്പിന് സഹ-ആതിഥേയത്വം വഹിക്കാനുള്ള നീക്കത്തില്‍ ഇത്രയും കാലം ഓസ്ട്രേലിയയെ പിന്തുണച്ച ഇന്തോനേഷ്യ ഇന്നലെ സൗദി അറേബ്യയെ പിന്തുണയ്ക്കുന്നതായി വെളിപ്പെടുത്തി.ഇന്തോനേഷ്യൻ ഫുട്ബോൾ നേതാവ് എറിക് തോഹിർ ആണ് വാര്‍ത്ത പുറത്തു വിട്ടത്.

ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന 47 അംഗങ്ങളുള്ള ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ ഓൺലൈൻ മീറ്റിംഗിന് മണിക്കൂറുകൾക്ക് മുമ്പ് ആണ് ഇന്തോനേഷ്യ തങ്ങളുടെ തീരുമാനം മാറ്റിയത്.മീറ്റിംഗിൽ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ എഎഫ്‌സി അംഗങ്ങളോട് “2034 ലോകകപ്പിനായി ഐക്യപ്പെടാൻ” അഭ്യർത്ഥിച്ചു.ഇൻഫാന്റിനോയുടെ ആവശ്യങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ ഏഷ്യന്‍ രാജ്യങ്ങളും തീരുമാനിച്ചു.ഉസ്‌ബെക്കിസ്ഥാൻ, ലെബനൻ, ഇന്ത്യ എന്നിവയുടെ പിന്തുണ ഇപ്പോള്‍ തന്നെ സൗദിക്ക് ഉണ്ട്.മിഡില്‍ ഈസ്റ്റ് രാജ്യത്തിന് ജപ്പാൻ ഫെഡറേഷൻ ഏകീകൃത പിന്തുണയും നല്കുന്നുണ്ട്.ഇന്തോനേഷ്യ ഈ തീരുമാനം മാറ്റിയത് കൊണ്ടാണോ എന്നറിയില്ല ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തില്ല.