EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്‌സ പ്രസിഡന്റിനെതിരെ കൈക്കൂലി ആരോപണം

October 19, 2023

ബാഴ്‌സ പ്രസിഡന്റിനെതിരെ കൈക്കൂലി ആരോപണം

റഫറിയിംഗ് കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റ് ജോസ് മരിയ എൻറിക്വസ് നെഗ്രേരയുമായി ബന്ധപ്പെട്ട കമ്പനികൾക്ക് പണം നൽകിയതിന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടയ്‌ക്കെതിരെ കൈക്കൂലി ആരോപണം ഉയർന്നതായി സ്പാനിഷ് വാർത്താ ഏജൻസിയായ ഇഎഫ്ഇ റിപ്പോർട്ട് ചെയ്യുന്നു.2003 നും 2010 നും ഇടയിൽ കറ്റാലൻ ക്ലബ്ബിന്റെ പ്രസിഡന്‍റ് ആയിരുന്നു അദ്ദേഹം.ഈ സമയത്താണ് ലപ്പോര്‍ട്ട വിവാദ നീക്കത്തില്‍ ഉള്‍പ്പെട്ടതായി കണക്കാക്കപ്പെടുന്നത്.

Barcelona president Joan Laporta investigated for bribery – reports | beIN  SPORTS

മുൻ പ്രസിഡന്റുമാരായ ജോസെപ് മരിയ ബാർട്ടോമ്യൂ, സാൻഡ്രോ റോസെൽ, നെഗ്രേര, മകൻ ഹാവിയർ എൻറിക്വസ് റൊമേറോ എന്നിവരും പ്രതികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.ഇത് തുടർച്ചയായ കൈക്കൂലി കേസായതിനാൽ ലപോർട്ടയെയും അദ്ദേഹത്തിന്റെ ബോർഡ് ഓഫ് ഡയറക്‌ടറെയും അന്വേഷണത്തിലേക്ക് ചേർക്കണമെന്ന് കേസിന്റെ ചുമതലയുള്ള ജഡ്ജി ബുധനാഴ്ച ഉത്തരവ് ഇറക്കി.റഫറിമാരെ കുറിച്ചുള്ള സാങ്കേതിക റിപ്പോർട്ടുകൾക്കായാണ് പണം നൽകിയതെന്നും ക്ലബ്ബ് റഫറിമാരെയോ സ്വാധീനത്തെയോ വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് ലപ്പോര്‍ട്ട പറഞ്ഞു.

Leave a comment