2024 കോപ്പ അമേരിക്കയ്ക്ക് ശേഷം അർജന്റീന ഡ്യൂട്ടിയിൽ നിന്ന് ഡി മരിയ വിരമിക്കും
2024 കോപ്പ അമേരിക്ക ആയിരിയ്ക്കും അര്‍ജന്‍റീന ജേഴ്സിയിലെ തന്‍റെ അവസാന പരമ്പര എന്ന് വിംഗർ ഏഞ്ചൽ ഡി മരിയ ചൊവ്വാഴ്ച പറഞ്ഞു.കഴിഞ്ഞ പതിനാറ് വര്‍ഷത്തെ സേവനം ആണ് ഇതോടെ അവസാനിക്കുന്നത്.ലോകകപ്പ് ജേതാവ് അർജന്റീന റേഡിയോ അർബാന പ്ലേ 104.3 നു നല്കിയ അഭിമുഖത്തില്‍ ആണ് തന്‍റെ തീരുമാനം വെളിപ്പെടുത്തിയത്.
അര്‍ജന്‍റ്റീനക്ക് വേണ്ടി തുടര്‍ച്ചയായി മൂന്നു ഫൈനലുകളില്‍ ഗോള്‍ കണ്ടെത്തിയ ഡി മരിയ രാജ്യാന്തര ഇതിഹാസം ആയി മാറിയിരിക്കുന്നു.താന്‍ ഇപ്പോള്‍ ബെന്‍ഫിക്കയില്‍ കളിക്കുന്നതിന്‍റെ പ്രധാന കാരണം അര്‍ജന്‍റീനക്ക് വേണ്ടി നാഷണല്‍ ഗെയിംസ് കളിയ്ക്കാന്‍ ക്ലബ് സഹായിക്കും എന്ന കാരണത്താല്‍ ആണ് എന്നും വെളിപ്പെടുത്തി.എന്നാല്‍ തന്നെ ഒരു താരം എന്ന രീതിയില്‍ വളരാന്‍ സഹായിച്ച ബെന്‍ഫിക്കക്ക് വേണ്ടി കൂടുതല്‍ നേട്ടം കൊയ്യാനും താന്‍ തയ്യാര്‍ ആണ് എന്നും അദ്ദേഹം രേഖപ്പെടുത്തി.2024 കോപ്പ അമേരിക്ക ജൂൺ 20 നും ജൂലൈ 14 നും ഇടയിൽ അമേരിക്കയിൽ വെച്ചാണ് നടക്കാന്‍ പോകുന്നത്.