EPL 2022 European Football Foot Ball International Football Top News transfer news

മെക്‌സിക്കോ-ജർമ്മനി പോരാട്ടം 2-2ന് സമനിലയിൽ

October 18, 2023

മെക്‌സിക്കോ-ജർമ്മനി പോരാട്ടം 2-2ന് സമനിലയിൽ

ചൊവ്വാഴ്‌ച മെക്‌സിക്കോയ്‌ക്കെതിരായ സൗഹൃദമത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ നിക്ലാസ് ഫുൾക്രുഗിന്റെ  ഗോളിൽ ജർമ്മനി 2-2ന് സമനില നേടി.ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ 62,000-ലധികം ആരാധകർക്ക് മുന്നിൽ നടന്ന അന്താരാഷ്ട്ര മല്‍സരം സൌഹൃദം ആയിരുന്നു എങ്കിലും ഇരു ടീമുകളും മികച്ച പോരാട്ടവീര്യത്തോടെ ആണ് കളിച്ചത്.

Mexico vs. Germany: Teams tie 2-2 at Lincoln Financial Field before over  62,000 fans

തുടക്കത്തില്‍ കളിയുടെ നിയന്ത്രണം മെക്സിക്കോയുടെ കൈയ്യില്‍ ആയിരുന്നു എങ്കിലും 25 ആം മിനുട്ടില്‍ റുഡിഗര്‍ നേടിയ ഗോളില്‍ ജര്‍മനി ലീഡ് നേടി.ഇതിന് ബദല്‍ ആയി 37 ആം മിനുട്ടില്‍ യൂറിയൽ അന്റുനയും 47 ആം മിനുട്ടില്‍ എറിക്ക് സാഞ്ചസും നേടിയ ഗോളില്‍ ജര്‍മനിക്കെതിരെ മെക്സിക്കോ ലീഡ് എടുത്തു.നാല് മിനുട്ടിനുളില്‍ തന്നെ ഫുള്‍ക്രഗ്   ഗോള്‍ കണ്ടെത്തിയതോടെ ജര്‍മനി സ്കോര്‍ സമനിലയാക്കി.ഇതിന് ശേഷം വലിയ കാര്യം ആയൊന്നും ചെയ്യാന്‍ കഴിയാത്തതോടെ സമനില കൊണ്ട് ഇരു ടീമുകളും തൃപ്തിപ്പെട്ടു.

Leave a comment