ഇറ്റലിക്കെതിരെ പ്രതികാരം വീട്ടി ഇംഗ്ലണ്ട്
ചൊവ്വാഴ്ച വെംബ്ലിയിൽ നടന്ന ഗ്രൂപ്പ് സി യോഗ്യതാ മത്സരത്തിൽ ഹാരി കെയ്‌നിന്‍റെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ യൂറോ ട്രോഫി ഹോൾഡർമാരായ ഇറ്റലിയെ 3-1 ന് തോൽപ്പിച്ച് യൂറോ 2024 യോഗ്യത ഇംഗ്ലണ്ട് ടീം നേടി എടുത്തു.15-ാം മിനിറ്റിൽ ജിയോവാനി ഡി ലോറെൻസോ നൽകിയ ക്രോസിൽ ജിയാൻലൂക്ക സ്‌കാമാക്ക ഗോള്‍ നേടിയപ്പോള്‍ വെംബ്ലി സ്റ്റേഡിയം ശ്മശാന മൂകം ആയിരുന്നു.
2021ൽ ഇതേ സ്റ്റേഡിയത്തിൽ നടന്ന യൂറോ 2020 ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റിയിൽ തോറ്റ ഇംഗ്ലണ്ട് 32ാം മിനുട്ടില്‍ സമനില പിടിച്ചു.പെനാല്‍റ്റിയിലോടെ ഹാരി കെയിന്‍ ആണ് ഇംഗ്ലണ്ടിനു വേണ്ടി ഗോള്‍ കണ്ടെത്തിയത്.റയൽ മാഡ്രിഡ് ഫോർവേഡ് ബെല്ലിംഗ്‌ഹാം സൃഷ്ട്ടിച്ച മികച്ച അവസരത്തില്‍ നിന്നും 57-ാം ആം മിനുട്ടില്‍ സ്കോര്‍ ചെയ്ത് റാഷ്‌ഫോർഡ് ലീഡ് ഉയര്‍ത്തി.ഇത് കൂടാതെ 77 ആം മിനുട്ടില്‍ മറ്റൊരു ഗോള്‍ കണ്ടെത്തി ഹാരി കെയിന്‍ ഇറ്റലിയുടെ പതനം പൂര്‍ത്തിയാക്കി.