ആര്‍ദ ഗുലറെ ലോണില്‍ സൈന്‍ ചെയ്യാന്‍ എസി മിലാന്‍
ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ, റയൽ മാഡ്രിഡ് കൗമാരക്കാരിയായ അർദ ഗുലറിനായുള്ള സാധ്യതയുള്ള ലോൺ ഡീൽ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു.ഫെനർബാഷെയിൽ നിന്നു റയല്‍ മാഡ്രിഡ് താരത്തിനെ 20 മില്യണ്‍ യൂറോക്ക് ആണ് സൈന്‍ ചെയ്തത്ആറ് വര്‍ഷം വരെ നീളുന്നു അദേഹത്തിന്റെ കരാര്‍ കാലാവധി.പ്രീ-സീസണിൽ കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമായി വന്ന പരിക്കിനെത്തുടർന്ന് ഗുലർ ഇതുവരെ കാർലോ ആൻസലോട്ടിയുടെ ടീമിനായി കളിച്ചിട്ടില്ല.

റിപ്പോര്‍ട്ട് പ്രകാരം എസി മിലാന്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ ആണ് ഗുലറെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്താന്‍ പോകുന്നത്.ഇപ്പോള്‍ പരിക്കിന്‍റെ പിടിയില്‍ ആണ് എങ്കിലും തുര്‍ക്കിഷ് താരത്തിനു മേല്‍ വളരെ വലിയ പ്രതീക്ഷ റയല്‍ മാഡ്രിഡ് വെക്കുന്നുണ്ട്.താരത്തിനു വേണ്ടി മോഡ്രിച്ച്,കോച്ച് അന്‍സലോട്ടി എന്നിവര്‍ താരത്തിന്‍റെ കാര്യത്തില്‍ അല്‍പം ക്ഷമ കാണിക്കാന്‍ റയല്‍ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.റയല്‍ മാഡ്രിഡില്‍ അനേകം മിഡ്ഫീല്‍ഡര്‍മാര്‍ ഉണ്ട് എങ്കിലും ഗുലര്‍ക്ക് വേണ്ട പിന്തുണ നല്കാന്‍ തന്നെ ആണ് പേരെസ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ എസി മിലാന്‍ ലോണ്‍ ഓഫര്‍ അവര്‍ തള്ളി കളയാന്‍ ആണ് സാധ്യത.