മെസ്സിക്ക് എട്ടാം ബലോണ്‍ ഡി ഓര്‍ !!!!!!!!
ഈ മാസം അവസാനം പാരീസില്‍ നടക്കുന്ന ചടങ്ങിൽ ഇന്റർ മിയാമി, അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി എട്ടാം ബാലൺ ഡി ഓർ നേടുമെന്ന് റിപ്പോർട്ട്.ഒക്‌ടോബർ 30 ന് പാരീസിലെ തിയേറ്റർ ഡു ചാറ്റ്‌ലെറ്റിൽ വച്ച് പുരസ്‌കാരം മെസ്സിക്ക് സമ്മാനിക്കും.ലോകക്കപ്പ് നേടിയതില്‍ ആണ് മെസ്സിക്ക് ഈ പുരസ്ക്കാരം ലഭിക്കുന്നത്.

ലോകക്കപ്പിലെ താരത്തിന്‍റെ മികച്ച പ്രകടനം മൂലം അദ്ദേഹത്തിന് ഗോള്‍ഡന്‍ ബോള്‍ ലഭിച്ചിരുന്നു.പിഎസ്ജിക്ക് വേണ്ടി മെസ്സിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എങ്കിലും അവര്‍ക്കൊപ്പം ലീഗ് കപ്പ് അര്‍ജന്‍ട്ടയിന്‍ സൂപ്പര്‍സ്റ്റാര്‍ നേടി.മെസ്സിക്ക് പിന്നില്‍ ഉള്ളത് ലോകക്കപ്പ് ഫൈനലിസ്റ്റ് ആയ കിലിയന്‍ എംബാപ്പെയും സിറ്റിക്കൊപ്പം ചരിത്രപരമായ ട്രെബിള്‍ നേടിയ ഹാലണ്ടും ആണ് ഉള്ളത്.സിറ്റി മിഡ്ഫീല്‍ഡര്‍ ആയ കെവിന്‍ ഡി ബ്രൂയ്നയും ബലോണ്‍ ഡി ഓര്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.