സയ്യിദ് മുഷ്താഖ് ടി20: അരങ്ങേറ്റത്തിൽ തിളങ്ങി ശ്രേയസ് ഗോപാൽ, കേരളം ഹിമാചലിനെ തോൽപിച്ചു
തിങ്കളാഴ്ച മുംബൈയിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ കേരളം ഹിമാചൽ പ്രദേശിനെ 35 റൺസിന് പരാജയപ്പെടുത്തി. അരങ്ങേറ്റത്തിൽ തന്നെ ശ്രേയസ് ഗോപാൽ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വിനോദ് കുമാർ സിവിയും നാല് വിക്കറ്റ് വീഴ്ത്തി. ഹിമാചൽ 128 റൺസിന് പുറത്തായി.
നേരത്തെ വിഷ്ണു വിനോദ് 27 പന്തിൽ 44 റൺസെടുത്തപ്പോൾ കേരളം 163/8 എന്ന നിലയിലാണ് ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചത്. സച്ചിൻ ബേബി 30 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ ഒരു റണ്ണിന് പുറത്തായി.