ഓസ്ട്രിയ , ഹോളണ്ട് ടീമുകള്‍ക്ക് ഇന്ന് ജയം അനിവാര്യം
യൂറോ 2024-ൽ തങ്ങളുടെ സ്ഥാനം ഉറപ്പാക്കാൻ മൂന്ന് പോയിന്റുകൾ കൂടി ആവശ്യമുള്ള ഓസ്ട്രിയ ഇന്ന് രാത്രി ടോഫിക് ബഹ്‌റമോവ് സ്റ്റേഡിയത്തിൽ വെച്ച് അസർബൈജാനെ കണ്ടുമുട്ടുന്നു.ഇന്ത്യന്‍ സമയം രാത്രി ഒന്‍പതര മണിക്ക് ആണ് കിക്കോഫ്.പതിമൂന്നു പോയിന്‍റുള്ള ഓസ്ട്രിയ ഗ്രൂപ്പില്‍ ബെല്‍ജിയത്തിന് താഴെ രണ്ടാം സ്ഥാനത്താണ്.

നാല് പോയിന്‍റുള്ള അസര്‍ബെയിജാന്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്തുമാണ്.അവരുടെ യൂറോ യോഗ്യത മോഹങ്ങള്‍ എല്ലാം നിലച്ചിരിക്കുന്നു.ഇന്നതെ മല്‍സരത്തില്‍ കണികള്‍ക്ക് മുന്നില്‍ ഒരു മികച്ച പോരാട്ടം കാഴ്ചവെക്കാനുള്ള ലക്ഷ്യത്തില്‍ ആണ് അസര്‍ബെയിജാന്‍ ടീം.മറ്റൊരു യോഗ്യത മല്‍സരത്തില്‍ ഗ്രീസിനെ ഹോളണ്ട് ടീം നേരിടാന്‍ ഒരുങ്ങുന്നു.ഫ്രാന്‍സിനെതിരെ പരാജയപ്പെട്ട് ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് വഴുതി വീണ ഡച്ച് ടീമിന് ഇന്നതെ മല്‍സരത്തില്‍ വിജയം അനിവാര്യം ആണ്.പന്ത്രണ്ടു പോയിന്‍റ് ഉള്ള ഗ്രീസ് ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത്.ഇന്നതെ മല്‍സരത്തില്‍ എന്തു വില കൊടുത്തും ജയം നേടി തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനുള്ള ലക്ഷ്യത്തില്‍ ആയിരിയ്ക്കും ഗ്രീസ് ടീം കളിയ്ക്കാന്‍ ഇറങ്ങുന്നത്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ഗ്രീസിലെ ഒപാപ് അരീനയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.