ആംഗെ പോസ്റ്റെകോഗ്ലോ – തുടര്‍ച്ചയായ രണ്ടാം മാസത്തിലും മികച്ച മാനേജര്‍
ടോട്ടൻഹാം ഹോട്‌സ്‌പേഴ്‌സ് മാനേജർ ആംഗെ പോസ്റ്റെകോഗ്ലോ പ്രീമിയർ ലീഗിലെ തന്റെ ആദ്യ രണ്ട് മാസത്തിനുള്ളിൽ ബാക്ക്-ടു-ബാക്ക് മാനേജർ ഓഫ് ദി മന്ത് അവാർഡുകൾ നേടുന്ന ആദ്യത്തെ മാനേജരായി ചരിത്രം സൃഷ്ടിച്ചു.പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമില്‍ കളിക്കുന്ന ടോട്ടന്‍ഹാം ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.

ഹാരി കെയിനിന് ശേഷം ടോട്ടന്‍ഹാമിനെ പഴയ ഫോമിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ടോട്ടന്‍ഹാമിന്റെ ട്രോഫി വളര്‍ച്ച മാറ്റാന്‍ ആംഗെക്ക് കഴിയും എന്ന് എല്ലാവരും ശക്തമായി വിശ്വസിക്കുന്നുണ്ട്.യുവ താരങ്ങളെ വെച്ച് മികച്ച അറ്റാക്കിങ് ഫൂട്ബോള്‍ ആണ് താരം കളിക്കുന്നത്.ടോട്ടന്‍ഹാം ഫോര്‍വേഡ് ആയ സൺ ഹ്യൂങ്-മിൻ ആണ് സെപ്റ്റംബറിലെ മികച്ച പ്രീമിയര്‍ ലീഗ് താരം.നാല് മല്‍സരങ്ങളില്‍ നിന്നു ആറ് ഗോളുകള്‍ നേടി അദ്ദേഹം ടോട്ടന്‍ഹാമിന് വേണ്ടി ഗോളടിച്ച് കൂട്ടുകയാണ്.