കെയ്ൻ വില്യംസണിന്റെയും ഡാരിൽ മിച്ചലിന്റെയും മികവിൽ ന്യൂസിലൻഡ് എട്ട് വിക്കറ്റിന് ബംഗ്ലദേശിനെ തോൽപ്പിച്ചു
കെയ്ൻ വില്യംസണിന്റെയും ഡാരിൽ മിച്ചലിന്റെയും അർദ്ധ സെഞ്ച്വറികളുടെ ബലത്തിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് ബംഗ്ലദേശിനെ കീഴടക്കി ഐസിസി ലോകകപ്പിൽ തങ്ങളുടെ വിജയ കുതിപ്പ് തുടരാൻ സഹായിച്ചു.
തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഒമ്പതിന് റാച്ചിനെ മുസ്തഫിസുർ റഹ്മാൻ മടക്കി. ഓപ്പണർ ഡെവൺ കോൺവേയും (45) കെയ്ൻ വില്യംസണും ചേർന്ന് ടീമിനെ മുന്നോട്ട് നയച്ചു.
ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് ഡാരിൽ മിച്ചൽ പുറത്താകാതെ 89 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ബംഗ്ലാദേശ് 245/9 എന്ന നിലയിൽ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഓപ്പണർ ലിറ്റൺ ദാസിനെ ട്രെന്റ് ബോൾട്ട് ഡക്കിന് പുറത്താക്കി. ടെൻസിദ് ഹസനെ (16), മെഹിദി ഹസനെ (30) പേസർ ലോക്കി ഫെർഗൂസൺ പുറത്താക്കി. ഓഫ് സ്പിന്നർ ഗ്ലെൻ ഫിലിപ്‌സ് നജ്മുൽ ഹൊസൈൻ ഷാന്റോയെ ഏഴ് റൺസിന് മടക്കി അയച്ചപ്പോൾ കടുവകൾ 56/4 എന്ന നിലയിലേക്ക് വഴുതിവീണു.
ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും മുഷ്ഫിഖുർ റഹീമും അഞ്ചാം വിക്കറ്റിൽ 96 റൺസ് കൂട്ടിച്ചേർത്തപ്പോൾ ബംഗ്ലാദേശ് വീണ്ടെടുപ്പ് നടത്തി. റഹീം 66 റൺസെടുത്തു. 49 പന്തിൽ പുറത്താകാതെ 41 റൺസെടുത്ത മഹ്മൂദുള്ള ബംഗ്ലാദേശിനെ 240 റൺസ് കടത്തി. ഫെർഗൂസൺ 3 വിക്കറ്റുമായി ബൗളിംഗിൽ തിളങ്ങി.