” സൌദി എന്‍റെ സ്വപ്ന രാജ്യം ” – കരീം ബെന്‍സെമ
ഈ വേനൽക്കാല വിണ്ടോയില്‍ അൽ ഇത്തിഹാദില്‍ ചേര്‍ന്നതിന് കരീം ബെൻസെമക്ക് വലിയ രീതിയില്‍ വിമര്‍ശനം ലഭിച്ചിരുന്നു.ഫോം ഉള്ളപ്പോളും പണം കണ്ട് യൂറോപ്പിയന്‍ ഫൂട്ബോള്‍ ഉപേക്ഷിച്ച് സൌദി ലീഗിലേക്ക് താരം പോയതിന് റയലില്‍ നിന്ന് പോലും പലര്‍ക്കും സഹിച്ചിട്ടില്ല.എന്നാല്‍ സൌദി രാജ്യത്തില്‍ ജീവിക്കുന്നത് തന്‍റെ സ്വപ്നം ആയിരുന്നു എന്നും കാലങ്ങള്‍ ഏറെയായി താന്‍ കാത്തിരുന്ന നിമിഷം ആണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.
“ഞാന്‍ റയലില്‍ നേടാത്തതായി ഒന്നും തന്നെ ഇല്ല.ഒരു പുതിയ ചലഞ്ച് പയറ്റാനുള്ള സമയമാണ് ഇത് എന്നു എനിക്കു തോന്നി.”ഫുട്‌ബോളിന് മുമ്പും വളരെക്കാലമായി, ഞാൻ എപ്പോഴും ഇവിടെ വരാൻ ആഗ്രഹിക്കുന്നു. കൂടാതെ, ഇതൊരു മുസ്ലീം രാജ്യമാണ്. എനിക്കീ രാജ്യത്തെ വളരെ ഏറെ ഇഷ്ടം ആണ്.പിച്ചിനകത്തും പുറത്തും എനിക്ക് ഇപ്പോള്‍ സ്വസ്ഥത ഉണ്ട്.കൂടാതെ ഇവിടിത്തെ ഫൂട്ബോളും എനിക്ക് വികസിപ്പിക്കാന്‍ സഹായിക്കാം”സൗദി പ്രോ ലീഗ് വെബ്‌സൈറ്റിനോട് ബെൻസെമ പറഞ്ഞു