യൂറോ യോഗ്യത പരമ്പര ; ബെല്‍ജിയം ടീമിനെ നേരിടാന്‍ ഓസ്ട്രിയ
യൂറോ 2024 യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എഫിലെ മികച്ച രണ്ടു ടീമുകള്‍ ഇന്ന് മാറ്റുരയ്ക്കും. ഓസ്ട്രിയ,ബെല്‍ജിയം മല്‍സരം ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലിന് ഏണസ്റ്റ് ഹാപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.അഞ്ച് മത്സരത്തില്‍ നിന്നും ഇരു രാജ്യങ്ങളും 13 പോയിന്റ് നേടിയിട്ടുണ്ട്.ഇന്നതെ മല്‍സരത്തില്‍ ജയിക്കാന്‍ ആയാല്‍ വിജയിക്ക് യൂറോ യോഗ്യത ലഭിക്കും.

മറ്റൊരു യോഗ്യത മല്‍സരത്തില്‍ ഐര്‍ലണ്ട് ഗ്രീസ് ടീമിനെ നേരിടും.കരുത്തര്‍ ആയ ഫ്രാന്‍സ്,ഹോളണ്ട് ടീമുകള്‍ ഉള്ള ഗ്രൂപ്പ് ബി യില്‍ യൂറോ യോഗ്യത നേടുക എന്നത് കഠിനം ആണ്.അഞ്ചു മല്‍സരങ്ങളില്‍ നിന്ന് മൂന്നു ജയം നേടിയ ഗ്രീസിന് ഇന്ന് കൂടി ജയിക്കാന്‍ കഴിഞ്ഞാല്‍ ഹോളണ്ട് ടീമിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താന്‍ അവര്‍ക്ക് കഴിയും.അത് സംഭവിക്കണം എങ്കില്‍ ഇന്നതെ മല്‍സരത്തില്‍ ഫ്രാന്‍സ് ഡച്ച് ടീമിനെ പരാജയപ്പെടുത്തണം.