യൂറോ യോഗ്യത പോര്‍ച്ചുഗലിന് ഒരു ജയമകലെ
എത്രയും നേരത്തെ യൂറോ യോഗ്യത നേടുക എന്നാ ലക്ഷ്യത്തില്‍ പോര്‍ച്ചുഗീസ് ടീം ഇന്ന് സ്ലോവാക്കിയയെ നേരിടും.മോശം ലോകക്കപ്പ് കാമ്പെയിന് ശേഷം പറങ്കി ടീം മികച്ച ഫോമില്‍ ആണ്.ആറ് മല്‍സരങ്ങളില്‍ നിന്ന് ആറിലും ജയം നേടി ലീഗ് പട്ടികയില്‍ ഇപ്പോള്‍ അവര്‍ ഒന്നാം സ്ഥാനത്താണ്.പതിമൂന്നു പോയിന്‍റ് ഉള്ള സ്ലോവാക്കിയയാണ് രണ്ടാം സ്ഥാനത്ത്.

ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് പോര്‍ച്ചുഗീസ് ഹോമില്‍ വെച്ചാണ് കിക്കോഫ്.ഇതിന് മുന്നേ നടന്ന റിവേര്‍സ് ഫിക്സ്ച്ചറില്‍ സ്ലൊവേക്കിയ ടീമിനെ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയിരുന്നു.മികച്ച ഫോമില്‍ ഉള്ള മുന്നേറ്റ നിരയാണ് പോര്‍ച്ചുഗല്‍ ബോസ് റോബര്‍ട്ട് മാര്‍ട്ടിനസിന്‍റെ വജ്രായുധം.റൊണാള്‍ഡോ നയിക്കുന്ന മുന്നേറ്റ നിരയില്‍ ബ്രൂണോ,ബെര്‍ണാര്‍ഡോ സില്‍വ,ജോവാ ഫെലിക്സ്,ഗോങ്കലോ ഇനാസിയോ, ഗോങ്കലോ റാമോസ്, ഡിയോഗോ ജോട്ട എന്നിവരും കൂടിയുള്ളത് പറങ്കി ടീമിനെ പതിന്‍മടങ്ങു അപകടക്കാരികള്‍ ആക്കുന്നു.