ഫ്രാന്‍സിനെ പൂട്ടാന്‍ ഹോളണ്ട് ടീം !!!
യൂറോ യോഗ്യത നേടാന്‍ ഫ്രാന്‍സ് ടീമിന് ഇനി വേണ്ടത് ഒരു ജയം മാത്രം.അത് നേടാന്‍ ലക്ഷ്യമിട്ട് ഇന്നവര്‍ ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാര്‍ ആയ ഡച്ച് ടീമിനെ നേരിടാന്‍ പോകും.അഞ്ചില്‍ നിന്ന് അഞ്ചു ജയം നേടി ലെസ് ബ്ലൂസ് മികച്ച ഫോമില്‍ ആണ്.നെതര്‍ലാണ്ട്സ് ടീം ആകട്ടെ നാല് മല്‍സരങ്ങളില്‍ നിന്ന് ഒരു തോല്‍വിയും മൂന്നു വിജയവും നേടിയിട്ടുണ്ട്.
ഇന്ന് ഇന്ത്യന്‍ സമയം അയാക്സിന്റെ ഹോം ഗ്രൌണ്ട് ആയ യോഹാൻ ക്രൈഫ് അരീനയില്‍ വെച്ച് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ആണ് കിക്കോഫ്.കരുത്തര്‍ ആയ ഫ്രാന്‍സിനെ നേരിടാന്‍ ഒരുങ്ങുംബോള്‍ പരിക്ക് ആണ് ഡച്ച് ടീമിന് തലവേദനയാകുന്നത്.ജൂറിയൻ ടിംബർ, സ്വെൻ ബോട്ട്മാൻ, മത്തിജ്സ് ഡി ലൈറ്റ് , ഫ്രെങ്കി ഡി ജോങ്, മാർക്ക് ഫ്ലെക്കൻ, മെംഫിസ് ഡിപേ, നോവ ലാങ്,മലേഷ്യ എന്നിവരുടെ സേവനം ഒന്നും ഹോളണ്ട് ടീമിന് ലഭ്യം ആയേക്കില്ല.