തിരിച്ചുവരാന്‍ ഹസാര്‍ഡിന് അവസരം നല്‍കി വെസ്റ്റ് ഹാം കോച്ച്
വിരമിച്ച് ദിവസങ്ങൾക്ക് ശേഷം ഈഡൻ ഹസാർഡിന് പ്രീമിയർ ലീഗ് ക്ലബ്ബിൽ നിന്നു ട്രയൽ വാഗ്ദാനം ലഭിച്ചിരിക്കുന്നു.32 വയസ്സുള്ള തന്റെ ഐതിഹാസിക കരിയര്‍ നിര്‍ത്താന്‍ ഹസാര്‍ഡ് തീരുമാനിച്ചത് എല്ലാവര്‍ക്കും വലിയ ഞെട്ടല്‍ ആയിരുന്നു.പ്രീമിയര്‍ ലീഗിലെ ഒരു കാലത്തെ മികച്ച താരം എവിടേയും എത്താതെ പോയി എന്നത് പല ആരാധകര്‍ക്കും ഗ്രഹിക്കാന്‍ പറ്റാത്ത സത്യം ആണ്.

ഹസാര്‍ഡിന് തിരിച്ചുവരണം എന്നു തോണിയാല്‍ ഒരു ട്രയല്‍ നല്കാന്‍ താന്‍ തയ്യാര്‍ ആണ് എന്ന് കെവിന്‍ നോളന്‍ വെളിപ്പെടുത്തിയിരിക്കുന്നു.വെസ്റ്റ് ഹാമിന്‍റെ മാനേജര്‍ ആണ് അദ്ദേഹം.”ഹസാര്‍ഡിനെ പോലൊരു താരം ഇത്ര പെട്ടന്നു ബൂട്ട് അഴിച്ചു വെക്കുക എന്നത് തീര്‍ത്തും ദുരന്തമായ ഒരു കാര്യം ആണ്.ചെല്‍സിയില്‍ അദ്ദേഹം കാഴ്ചവെച്ച പ്രകടനം ഈ രാജ്യത്തെ ആളുകള്‍ എല്ലാം കണ്ടതാണ്.അദ്ദേഹത്തിന് തിരിച്ചുവരണം എന്ന് തോന്നിയാല്‍ വെസ്റ്റ് ഹാമില്‍ അദ്ദേഹത്തിന് ട്രയല്‍ ലഭിക്കും!!!!തീര്‍ച്ച.പോള്‍ സ്കോള്‍സ് ഇത് പോലെ ഒരു തീരുമാനം എടുത്തപ്പോള്‍ ശീര്‍ അലക്സ് ഫെര്‍ഗൂസന്‍റെ ഒരു വിളി താരത്തിന്‍റെ തീരുമാനം മാറ്റി.അതുപോലെ ഇവിടെയും സംഭവിക്കും എന്ന് ഞാന്‍ കരുത്തുന്നു. ” കെവിന്‍ നോളന്‍ ബ്രിട്ടീഷ് മാധ്യമങ്ങളോട് പറഞ്ഞു.