” ഗ്ലാമര്‍ ഉണ്ട് എങ്കിലും ബാലോണ്‍ ഡി ഓര്‍ അവാര്‍ഡിന് അര്‍ത്ഥം ഇല്ല ” – ക്രൂസ്
ഫൂട്ബോള്‍ പോലുള്ള ടീം ഗെയിമില്‍ ബലോണ്‍ ഡി ഓര്‍ പോലുള്ള വ്യക്തിഗത അവാര്‍ഡുകള്‍ വെറുതെ ആണ് എന്നും ടീമിന് ലഭിക്കുന്ന അവാര്‍ഡിന് ആണ് മൂല്യം ഉള്ളത് എന്നും ക്രൂസ് പറഞ്ഞു.ബലോണ്‍ ഡി ഓര്‍ അവാര്‍ഡ് തനിക്ക് ലഭിച്ചാല്‍ താന്‍ നിരസിക്കാനോ മറ്റോ പോകില്ല എങ്കിലും അത് യാതൊരു മൂല്യവും ഇല്ലാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു.
“ഈ അവാര്‍ഡിന് താരങ്ങള്‍ക്കിടയില്‍ വലിയ മതിപ്പ് ഉണ്ട്.എന്നാല്‍ എനിക്കു അത്രക്ക് വലിയ കാര്യമായി തോന്നിയിട്ടില്ല.ഫൂട്ബോള്‍ ടീം ഗെയിം ആണ്.എനിക്കു അതാണ് ഇഷ്ടം. എല്ലാവരുമായി ഒത്തു ചേര്‍ന്ന് കിരീടം നേടി എടുക്കുക.അതില്‍ അഭിമാനം കണ്ടെത്തുന്ന ആള്‍ ആണ് ഞാന്‍.ഇവിടെ ആര്‍ക്കും ഒന്നും ഒറ്റക്ക് ചെയ്യാന്‍ കഴിയില്ല.ഒരു ടീമിനെക്കാള്‍ആരും വലുതല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു.”ടോണി ക്രൂസ് തന്‍റെ സഹോദരനുമായി പോഡ്കാസ്റ്റില്‍ സംസാരിച്ചപ്പോള്‍ വെളിപ്പെടുത്തിയതാണ് ഇത്.