സ്കോട്ടിഷ് ടീമിനെതിരെ പകരം വീട്ടാന്‍ സ്പാനിഷ് ടീം
യൂറോ യോഗ്യത മല്‍സരത്തില്‍ ഇന്ന് മികച്ച പോരാട്ടം.സ്പെയിന് ടീം ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാര്‍ ആയ സ്കോട്ട്ലണ്ട് ടീമിനെ നേരിടും.നാല് മല്‍സരങ്ങളില്‍ നിന്നു ഒന്‍പത് പോയിന്റ് നേടിയ സ്പെയിന് ടീം ആണ് ഗ്രൂപ്പില്‍ രണ്ടാമത് ഉള്ളത്.ഈ പരമ്പരയില്‍ സ്പെയിന് ആരുടെ മുന്നില്‍ എങ്കിലും മുട്ടു കുതിയിട്ടുണ്ട് എങ്കിള്‍ അത് സ്കോട്ട്ലണ്ടിനെതിരെ ആണ്.

അതിനു തിരിച്ചു പകരം ചോദിക്കാനുള്ള മികച്ച അവസരം ആണ് സ്പാനിഷ് ടീമിന് ലഭിച്ചിരിക്കുന്നത്.ഇന്നതെ മല്‍സരത്തില്‍ പരിക്ക് മൂലം ഒരു പാട് താരങ്ങളെ സ്പെയ്ന്‍ മിസ്സ് ചെയ്യും.ലമായിന്‍ യമാല്‍,പെഡ്രി,അസന്‍സിയോ,ഡാനി ഓല്‍മോ എന്നിവര്‍ക്ക് എല്ലാം പരിക്ക് ആണ്. ഗാവി,ഫെറാണ്,നീക്കോ വില്യംസ് , മൊറാട്ട എന്നിവരുടെ ഫോമിലാണ് സ്പാനിഷ് ടീമിന്റേ പ്രതീക്ഷ മുഴുവനും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല് മണിക്ക് സെവിയ്യയിലെ ഡി ലാ കാർട്ടുജ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.