EPL 2022 European Football Foot Ball International Football Top News transfer news

ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ ഇന്ന് ഉറുഗ്വായ് – കൊളംബിയ പോര്

October 12, 2023

ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ ഇന്ന് ഉറുഗ്വായ് – കൊളംബിയ പോര്

ദക്ഷിണ അമേരിക്കൻ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ കൊളംബിയയെ നേരിടാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ഉറുഗ്വേ.രണ്ട് മല്‍സരങ്ങളില്‍ നിന്നു ഒരു ജയം ഏറ്റുവാങ്ങിയ കൊളംബിയ മൂന്നാം സ്ഥാനത്തും രണ്ട് മല്‍സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും നേരിട്ട ഉറുഗ്വായ് നാലാം സ്ഥാനത്തുമാണ്.

Uruguay's Federico Valverde celebrates with teammates after scoring their first goal on March 24, 2023

തുല്യ ശക്തികള്‍ ആയതിനാല്‍ ഇന്നതെ മല്‍സരത്തില്‍ കടുത്ത പോരാട്ടം തന്നെ ഇരു ടീമുകളില്‍ നിന്ന് പ്രതീക്ഷിക്കാം.ഇന്ന് ഇന്ത്യന്‍ സമയം രാത്രി രണ്ട് മണിക്ക് കൊളംബിയന്‍ സ്റ്റേഡിയമായ മെട്രോപൊളിറ്റാനോയില്‍ വെച്ചാണ് കിക്കോഫ്.പഴയ പ്രതാപം നഷ്ട്ടപ്പെട്ട കൊളംബിയന്‍ ടീമിനെ തിരിച്ച് ഫോമിലേക്ക് എത്തിക്കുക എന്നത് ആണ് അര്‍ജന്‍റ്റീനക്കാരന്‍ ആയ മാനേജര്‍ നെസ്റ്റർ ലോറെൻസോയുടെ ദൌത്യം.ഇത് തന്നെ മാര്‍ക്കോ ബിയെല്‍സ ഉറുഗ്വായ് ടീമിലും ചെയ്യാന്‍ പോകുന്നത്.ഒരു പറ്റം യുവ താരങ്ങളെ കൊണ്ട് ആകര്‍ഷകമായ ഫൂട്ബോള്‍ കളിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ആണ് ബിയെല്‍സ.

Leave a comment