” ലിവര്‍പൂള്‍ – ടോട്ടന്‍ഹാം മല്‍സരത്തില്‍ ഏറ്റ പിഴവ് ഇനി സംഭവിക്കാന്‍ പോകുന്നില്ല “
ലിവര്‍പൂള്‍ – ടോട്ടന്‍ഹാം മല്‍സരത്തില്‍ ഉണ്ടായ പോലത്തെ പിഴവ് ഇനി ഒരിയ്ക്കലും പ്രീമിയര്‍ ലീഗില്‍ ആവര്‍ത്തിക്കില്ല എന്നു PGMOL ചീഫ് റഫറിയിംഗ് ഓഫീസർ ഹോവാർഡ് വെബ് വിശദീകരിച്ചു.ലൂയിസ് ഡയാസിന്‍റെ ഗോള്‍ റദ്ദ് ചെയ്തതിനെ തുടര്‍ന്നു റഫറിമാരുടെ സംഘടനക്ക് വലിയ ചീത്തപ്പേര് ആണ് ലഭിച്ചതു.അവരുടെ സ്പോര്‍ട്ടിങ് എത്തിക്ക്സിനെ വരെ ക്ലോപ്പ് ചോദ്യം ചെയ്തത് പ്രീമിയര്‍ ലീഗ് റഫറിമാര്‍ക്ക് വലിയ നാണകേട് വരുത്തി വെച്ചു.

ഇന്നലെ ഇംഗ്ലിഷ് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ഹോവാർഡ് വെബ് പ്രീമിയര്‍ ലീഗിലെ വാര്‍ സിസ്റ്റത്തില്‍ നേരിയ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുന്നു എന്നു വെളിപ്പെടുത്തി.”ഇനി ഏതെങ്കിലും കേസ് വാര്‍ നിരീക്ഷിക്കുകയാണ് എങ്കില്‍ പിച്ചില്‍ നടന്ന എല്ലാ വിവരങ്ങളും റഫറി വാര്‍ ഒഫീഷ്യല്‍സിനെ അറിയിക്കും.ഇതെല്ലാം ശ്രദ്ധാ പൂര്‍വം കേട്ടത്തിന് ശേഷം മാത്രം ആണ് വാര്‍ ഒഫീഷ്യല്‍സ് തീരുമാനം പറയുകയുള്ളൂ.കഴിഞ്ഞ മല്‍സരത്തിലെ സംഭവം ഞങ്ങളെ അത്രക്ക് സങ്കടപ്പെടുത്തി.ഇനി അങ്ങനെ ഉണ്ടാവാതെ നോക്കുകയാണ് എന്‍റെ ദൌത്യം ” ഹോവാർഡ് വെബ് വെളിപ്പെടുത്തി.