കിമ്മിച്ചിന് വേണ്ടി അടുത്ത സമ്മറിലും ബാഴ്സലോണ ശ്രമം തുടരും
അടുത്ത സമ്മറില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയ ജോഷ്വ കിമ്മിച്ചിനെ സൈന്‍ ചെയ്യാനുള്ള അവസരം അന്വേഷിക്കുകയാണ് ബാഴ്സലോണ.കഴിഞ്ഞ സീസണില്‍ താരത്തിനു കറ്റാലന്‍ ക്ലബിലേക്ക് വരണം എന്നു ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ബാഴ്സയുടെ സാമ്പത്തിക ഞെരുക്കം മൂലം താരത്തിനു വേണ്ടി ഒരു ബിഡ് സമര്‍പ്പിക്കാന്‍ കഴിയാതെ പോയി സ്പാനിഷ് ക്ലബിന്.
അദ്ദേഹത്തിന് പകരം ബാഴ്സലോണ സൈന്‍ ചെയ്തത് മുന്‍ ലാമാസിയന്‍ താരം ആയ ഒറിയോള്‍ റോമിയുവിനെ ആയിരുന്നു.അത് തല്‍ക്കാല സൈനിങ് മാത്രം ആയിരുന്നു.ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കിമ്മിച്ചിന് അടുത്ത സീസണില്‍ സാവിക്ക് കീഴില്‍ കളിയ്ക്കാന്‍ അതിയായ ആഗ്രഹം ഇപ്പോഴും ഉണ്ട്.അടുത്ത സമ്മറില്‍ കാര്യമായ ബിഡ് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലുമാണ് ബാഴ്സലോണ.ഏകദേശം 70 മില്യണ്‍ യൂറോ ആയിരിയ്ക്കും ബയേണ്‍ താരത്തിന്‍റെ ഫീസ് ആയി ആവശ്യപ്പെടാന്‍ പോകുന്നത്.എന്നാല്‍ താരത്തിന്‍റെ കരാര്‍ കാലാവധി ഒരു വര്‍ഷം മാത്രമേ ഉള്ളൂ എന്നതിനാല്‍ ഡിമാന്‍ഡ് കുറക്കാന്‍ ജര്‍മന്‍ ക്ലബ് നിര്‍ബന്ധിതര്‍ ആയേക്കും.