വെയ്ൻ റൂണിയെ മാനേജരായി നിയമിച്ചു ബർമിംഗ്ഹാം
മൂന്നര വർഷത്തെ കരാറിൽ ചാമ്പ്യൻഷിപ്പ് ടീമായ ബർമിംഗ്ഹാം സിറ്റിയുടെ മാനേജരായി നിയമിതനായ ശേഷം വെയ്ൻ റൂണി ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുമെന്ന് ക്ലബ് ബുധനാഴ്ച അറിയിച്ചു.തുടർച്ചയായ രണ്ടാം സീസണിൽ മേജർ ലീഗ് സോക്കർ പ്ലേഓഫുകളിൽ എത്താൻ കഴിയാതെ വന്നതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റൂണി ഞായറാഴ്ച ഡിസി യുണൈറ്റഡ് ഹെഡ് കോച്ച് സ്ഥാനം ഉപേക്ഷിച്ചിരുന്നു.
റൂണിയുടെ മുൻ ടീമംഗങ്ങളായ ആഷ്‌ലി കോളും ജോൺ ഒഷയയും കോച്ചിങ് ടീമില്‍ ഉണ്ട്.”ഈ അവസരത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്.എനിക്ക് ലക്ഷ്യബോധം നൽകുന്ന ഒരു പ്രോജക്റ്റാണ് ഇത് എന്നു എനിക്കു തോന്നുന്നു.ഇവരുമായി ഒന്നിച്ച് കരിയര്‍ ആരംഭിക്കാനുള്ള തിരക്കില്‍ ആണ് ഞാന്‍.ചാമ്പ്യൻഷിപ്പിൽ ബർമിംഗ്ഹാം ടീം ആറാം സ്ഥാനത്താണ്.ടീമിന്‍റെ പ്രകടനത്തില്‍ നിരാശര്‍ ആയ മാനേജ്മെന്‍റ് കോച്ച് ജോൺ യൂസ്റ്റസിനെ പറഞ്ചുവിടുകയായിരുന്നു.