ലമിൻ യമാലിനെ മെസ്സി,മറഡോണ എന്നിവരുമായി താരതമ്യം ചെയ്തു ; സ്‌പെയിൻ ബോസിനെ വിളിച്ച് അതൃപ്തി അറിയിച്ച് ബാഴ്സലോണ
യുവതാരം ലാമിൻ യമലിനെ ലയണൽ മെസ്സിയുമായും ഡീഗോ മറഡോണയുമായും താരതമ്യപ്പെടുത്തിയതിന് ബാഴ്‌സലോണ മേധാവികൾ സ്‌പെയിൻ മുഖ്യ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെയോട് അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട്.ഈ സീസണില്‍ ലാമാസിയ അക്കാദമിയില്‍ നിന്നു സീനിയര്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മുതല്‍ താരം ഏവരെയും വിസ്മയപ്പെടുത്താന്‍ തുടങ്ങി.
താരം ആദ്യ ഗോള്‍ സ്പെയിനിന് വേണ്ടിയും ബാഴ്സക്ക് വേണ്ടിയും നേടിയപ്പോള്‍ ഫൂട്ബോള്‍ മാധ്യമങ്ങള്‍ താരത്തിനു പിന്നാലേ ആയിരുന്നു.എന്നാല്‍ താരത്തിനു ലഭിക്കുന്ന മാധ്യമ കവറേജ് അദേഹത്തിനെ സമ്മര്‍ദത്തില്‍ ആഴ്ത്തും എന്ന് ബാഴ്സ മാനേജറും മറ്റ് സ്റ്റാഫും കരുത്തുന്നു.ഇത് തന്നെ അന്‍സു ഫാട്ടിയുടെ കാര്യത്തില്‍ സംഭവിച്ചത് എന്നും സാവി വിശ്വസിക്കുന്നു.അതിനാല്‍ യമായിലെ മിക്ക മല്‍സരങ്ങളിലും സബ് ആയി മാത്രം ആണ് ബാഴ്സ ഉപയോഗിക്കുന്നത്.കഴിഞ്ഞ അഭിമുഖത്തില്‍ ലമായിന്‍ യമാലിനെ പോലുള്ള താരങ്ങളെ എല്ലാ മല്‍സരങ്ങളിലും കളിപ്പിക്കണം എന്നും , യുവ താരങ്ങള്‍ ആയിരിക്കുമ്പോള്‍ മറഡോണയും മെസ്സിയും ഇതുപോലെ എല്ലാ മല്‍സരങ്ങളിലും അര്‍ജന്‍റ്റീനക്ക് വേണ്ടി കളിച്ചിരുന്നു എന്നും സ്പാനിഷ് ബോസ് ലൂയിസ് ഡി ലാ ഫ്യൂണ്ടെ പറഞ്ഞിരുന്നു.