നാല് പിഎസ്ജി താരങ്ങള്‍ക്ക് ഒരു മാസ സസ്പെന്‍ഷന്‍
പാരീസ് സെന്റ് ജെർമെയ്ൻ താരങ്ങളായ റാൻഡൽ കോലോ മുവാനി, ഔസ്മാൻ ഡെംബെലെ, അഷ്രഫ് ഹക്കിമി, ലെവിൻ കുർസാവ എന്നിവർക്ക് ഒരു മത്സരത്തിൽ നിന്ന് സസ്പെൻഷൻ ലഭിച്ചതായി ലിഗ് ഡി ഫുട്ബോൾ പ്രൊഫഷണൽ വ്യാഴാഴ്ച അറിയിച്ചു.പാർക് ഡെസ് പ്രിൻസസിൽ മാർസെയ്‌ലെയ്‌ക്കെതിരായ കഴിഞ്ഞ മാസം നടന്ന ലീഗ് 1 മത്സരത്തിൽ പിഎസ്‌ജി ആരാധകർ മാർസെയ്‌ലേയ്‌ക്ക് നേരെ സ്വവർഗ്ഗാനുരാഗ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആഘോഷിച്ചിരുന്നു.
പിഎസ്ജി കളിക്കാരും ആരാധകര്‍ക്ക് ഒപ്പം ചേര്‍ന്ന് മുദ്രാവാക്ക്യങ്ങള്‍ മുഴക്കിയതായി എല്‍ ഏകുപ്പെ രേഖപ്പെടുത്തി.ഫ്രഞ്ച് ഫൂട്ബോള്‍ ബോര്‍ഡിന്റെ ഈ തീരുമാനത്തില്‍ അപ്പീല്‍ നല്കാന്‍ തങ്ങള്‍ ഇല്ല എന്നു പിഎസ്ജി രേഖപ്പെടുത്തി.വാര്‍ത്ത വലിയ പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചപ്പോള്‍ കളിക്കാർ പിന്നീട് ക്ഷമാപണം നടത്തി എങ്കിലും വിജയത്തിന്റെ ആഹ്ളാദത്തില്‍ തങ്ങള്‍ മതി മറന്നുപോയി എന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്.