രണ്ടാം വിശകലനത്തിലും ടെസ്ട് റിസല്‍റ്റ് പോസിറ്റീവ് ; പോഗ്ബ വെട്ടില്‍
യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബയുടെ രണ്ടാമത്തെ സാമ്പിൾ വിശകലനത്തിൽ ടെസ്റ്റോസ്റ്റിറോൺ പോസിറ്റീവ് ആണെന്നു വെള്ളിയാഴ്ച സ്കൈ സ്പോർട്സും എഎൻഎസ്എ വാർത്താ ഏജൻസിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അതിനു ശേഷം എല്ലാ പ്രമുഖ മാധ്യമങ്ങളും ഈ വാര്‍ത്ത ശരിവെച്ചിട്ടുണ്ട്.ആഗസ്റ്റ് 20ന് നടന്ന സീരി എ സീസൺ ഓപ്പണറിൽ യുവന്റസ് യുഡിനീസിനെതിരെ നടന്ന മല്‍സരത്തിനു ശേഷം ആണ് പ്രാഥമിക പരിശോധന നടന്നത്.

താരത്തിനു സീരി എ ഒരു മാസം സസ്പെന്‍ഷന്‍ നല്കിയിട്ടുണ്ട്.ഇറ്റാലിയൻ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (NADO Italia) സ്വകാര്യതാ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി പോഗ്ബയുടെ കേസുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായവും നൽകാൻ കൂട്ടാക്കിയില്ല.അതുപോലെ, യുവന്റസ് വിഷയത്തിൽ പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു.താരത്തിനെ ഇത്രയും കാലം പരസ്യമായി പിന്തുണച്ച ഏജന്‍റ് റാഫേല പിമെന്റയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ല.