സീരി എ യില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്റര്‍ മിലാന്
സീരി എ യില്‍ ഇന്റര്‍ മിലാന് ഇന്ന് ബോളോഗ്നക്കെതിരെ കളിയ്ക്കാന്‍ ഇറങ്ങുന്നു.ഏഴില്‍ നിന്നു ആറ് വിജയങ്ങള്‍ നേടി പതിനെട്ടു പോയിന്റോടെ ഇന്റര്‍ ആണ് സീരി എ യില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.അവരുടെ ചിര വൈരികള്‍ ആയ എസി മിലാനും പതിനെട്ടു പോയിന്റോടെ ലീഗില്‍ രണ്ടാം സ്ഥാനത്താണ്.

ഏഴു മല്‍സരങ്ങളില്‍ നിന്നു രണ്ടു ജയവും നാല് സമനിലയും നേടിയ ബോളോഗ്ന ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.മിഡ് വീക്കില്‍ ബെന്‍ഫിക്കക്കെതിരെ ഏറെ കടുത്ത പോരാട്ടത്തിന് ശേഷം ഒറ്റ ഗോളില്‍ ഇന്റര്‍ മിലാന് വിജയം നേടിയിരുന്നു.സീരി എ യില്‍ ഇന്റര്‍ മിലാന് മുട്ടു മടക്കിയത് ആകെ സസുവോളോക്കെതിരെ മാത്രം ആണ്.ഇന്ന് ഇന്ത്യന്‍ സമയം ആറര മണിക്ക് ഇന്റര്‍ മിലാന് ഹോം സ്റ്റേഡിയമായ സാന്‍ സിറോയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.