ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഉശിരന്‍ പോരാട്ടം
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് മരണ ഗ്രൂപ്പ് ആയ എഫില്‍ ബൊറൂസിയ ഡോർട്ട്മുണ്ടും എസി മിലാനും പരസ്പരം കൊമ്പു കോര്‍ക്കും.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ബോറൂസിയയുടെ ഹോമായ സിഗ്നല്‍ ഇഡുന്ന പാര്‍ക്കില്‍ വെച്ചാണ് മല്‍സരം.ആദ്യ മല്‍സരത്തില്‍ പിഎസ്ജിക്കെതിരെ പരാജയപ്പെട്ട മഞ്ഞപ്പടയാന് ഗ്രൂപ്പ് പട്ടികയില്‍ അവസാനം ഉള്ളത്.
അതേസമയം ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില നേടിയ എസി മിലാന്‍ ഒരു പോയിന്റോടെ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.ഇന്നതെ മല്‍സര്‍ത്തില്‍ ഇരു കൂട്ടര്‍ക്കും വിജയം അനിവാര്യം ആണ്.അതിനാല്‍ ബോറൂസിയയില്‍ വാശിയേറിയ മല്‍സരം തന്നെ ആയിരിക്കും ഇന്ന് നടക്കാന്‍ പോകുന്നത്.കഴിഞ്ഞ മൂന്നു ലീഗ് മല്‍സരങ്ങളില്‍ തുടര്‍ച്ചയായ ജയം നേടിയ ബോറൂസിയ ഇപ്പോള്‍ തിരിച്ചുവരവിന്റെ വക്കില്‍ ആണ്.അതേസമയം സീരി എ യില്‍ ഒരു തോല്‍വി മാത്രം നേടിയ മിലാനും മികച്ച ഫോമില്‍ തന്നെ.എന്നാല്‍ മിഡ്ഫീല്‍ഡില്‍ താരങ്ങളുടെ പരിക്ക് കോച്ച് പിയോളിയെ അലട്ടുന്നുണ്ട്.റൂബന്‍ ലോഫ്ട്ടസ് ചീക്ക്,ഇസ്മായേൽ ബെന്നസെർ , റേഡ് ക്രുനിക് എന്നിവരുടെ അഭാവം മിലാനെ ദുര്‍ഭലപ്പെടുത്തുന്നു.