ലാലിഗ 2023 ; ബാഴ്സലോണ – സേവിയ്യ പോരാട്ടം ഇന്ന്
ബാഴ്സയുടെ ഈ ആഴ്ചയിലെ കലണ്ടര്‍ വളരെ അധികം തിരക്ക് ഉള്ളത് ആണ്.വെറും ആറ് ദിവസത്തിനുള്ളില്‍ ഇത് മൂന്നാം ലീഗ് മല്‍സരം ആണ് ബാഴ്സലോണ കളിയ്ക്കാന്‍ പോകുന്നത്.ഇന്നതെ ലാലിഗ പോരാട്ടത്തില്‍ ബാഴ്സലോണ സേവിയ്യക്കെതിരെ കളിയ്ക്കാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ബാഴ്സയുടെ പുതിയ ഹോം ആയ ഒളിമ്പിക്ക് ലൂയിസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
സെല്‍റ്റ വിഗോക്കെതിരെ മികച്ച തിരിച്ചുവരവ് നടത്തിയ ബാഴ്സലോണ കഴിഞ്ഞ മല്‍സരത്തില്‍ സമനില കുരുക്കില്‍പ്പെട്ടത് അവര്‍ക്ക് വലിയ തിരിച്ചടിയായി.ബാഴ്സക്ക് ലീഗില്‍ പോയിന്‍റ് നഷ്ട്ടപ്പെട്ടതോടെ ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ റയലിന് കഴിഞ്ഞു.അതിനു പകരം ചോദിക്കാനുള്ള അവസരം ആണ് ബാഴ്സക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.ഇന്ന് ജയിച്ചാല്‍ ലീഗില്‍ തല്‍ക്കാലികം ആയെങ്കിലും ലീഗില്‍ ഒന്നാം സ്ഥാനത്ത് ഇരിക്കാന്‍ കാറ്റലൂണിയന്‍ ക്ലബിന് കഴിഞ്ഞേക്കും.കഴിഞ്ഞ മല്‍സരത്തില്‍ വിശ്രമം നല്കിയ ലെവന്‍ഡോസ്ക്കി,കൂണ്ടേ എന്നിവര്‍ ഇന്നതെ മല്‍സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ തന്നെ ഉണ്ടാകും.