എഡ്വേർഡോ കാമവിങ്ക റയൽ മാഡ്രിഡ് കരാർ നീട്ടാൻ ഒരുങ്ങുന്നു
റയൽ മാഡ്രിഡുമായി എഡ്വേർഡോ കാമവിംഗ പുതിയ കരാർ ഒപ്പിടാന്‍ ഒരുങ്ങുന്നു.2021-ൽ കമവിംഗയെ 26 മില്യൺ പൗണ്ടിന് ആണ് റയല്‍ സൈന്‍ ചെയ്തത്.ടീമില്‍ എത്തിയത് മുതല്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ താരത്തിന് സ്ഥിരമായി ഇടം ലഭിക്കുന്നില്ല എങ്കിലും റയല്‍ ടീമില്‍ താരത്തിന്‍റെ സംഭാവന വളരെ വലുത് തന്നെ ആണ്.
സീനിയര്‍ താരങ്ങള്‍ ആയ ക്രൂസ്,മോഡ്രിച്ച് എന്നിവര്‍ ഒഴിഞ്ഞാല്‍ കമവിങ്ക തന്നെ ആണ് റയലിന്‍റെ മിഡ്ഫീല്‍ഡ് ഭാവിയില്‍ കൈകാര്യം ചെയ്യാന്‍ പോകുന്നത്.കമവിങ്കയുടെ റയലുമായുള്ള നിലവിലെ കരാര്‍ ഇനിയും നാല് വര്‍ഷം കൂടി ഉണ്ട്.എന്നാല്‍ താരത്തിന്‍റെ കരാര്‍ നീട്ടാന്‍ ഉള്ള പദ്ധതി കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ആയി റയല്‍ ഒഫീഷ്യല്‍സിന്‍റെ അജണ്ടയില്‍ ഉണ്ടായിരുന്നു. ഇത് എത്രയും പെട്ടെന്നു നിറവേറ്റി വാര്‍ത്ത ഒഫീഷ്യല്‍ ആക്കാന്‍ ആണ് അവരുടെ പ്ലാന്‍.കരാര്‍ നീട്ടാനുള്ള റയലിന്‍റെ നീക്കത്തില്‍ താരവും അദ്ദേഹത്തിന്റെ ഏജന്‍റും വളരെ അധികം സന്തോഷത്തില്‍ ആണ്.