മാഞ്ചസ്റ്റര്‍ പോലീസിനെ കാണാന്‍ ഇംഗ്ലണ്ടില്‍ ആന്റണി എത്തി
ബ്രസീലിയന്‍ വിങ്ങര്‍ ആന്റണി യുകെയിൽ തിരിച്ചെത്തിയിരിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗറിനെതിരെ നടത്തിയ അധിക്ഷേപകരമായ പെരുമാറ്റ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിനെ കാണുവാന്‍ ആണ് താരം ഇപ്പോള്‍ ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്നത്.സെപ്തംബർ 3 ന് ആഴ്സണലിനോട് യുണൈറ്റഡിന്റെ മല്‍സരത്തിന് ശേഷം താരം പിന്നീട് ഒഫീഷ്യല്‍ മല്‍സരങ്ങള്‍ ഒന്നും പോലും കളിച്ചിട്ടില്ല.
നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ തന്റെ ഫോൺ പോലീസിന് കൈമാറാനുള്ള നീക്കത്തില്‍ ആണത്രേ താരം.താരത്തിനെതിരെയുള്ള കേസില്‍ ബ്രസീലിലും മാഞ്ചസ്റ്ററിലും അന്വേഷണം പുരോഗമിക്കുകയാണ്.ഇതുവരെ ആന്റണിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല,എല്ലാം വാദങ്ങള്‍ മാത്രം ആയി തുടരുകയാണ്.ഇതിനെ സംബന്ധിച്ച് തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ താരത്തിനെ കോടതിക്ക് മുന്നില്‍ ഹാജര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.താരത്തിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് യുണൈറ്റഡ് പറയുന്നത്.സമാനമായ കേസില്‍ കുടുങ്ങിയ മേസണ്‍ ഗ്രീന്‍വുഡ് നിരപരാധി ആണ് എന്ന് കോടതി വിധിച്ചിട്ടും അദ്ദേഹത്തിനെ ലോണില്‍ അയക്കുകയായിരുന്നു യുണൈറ്റഡ്.