ബാഴ്സലോണ കൈക്കൂലി നല്കി എന്ന് സ്പാനിഷ് ജുഡീഷ്യൽ ബോര്‍ഡ്!!!!!
റഫറിയിംഗ് കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റ് ജോസ് മരിയ എൻറിക്വസ് നെഗ്രെയ്‌റയുമായി ബന്ധമുള്ള കമ്പനികൾക്ക് 7 മില്യൺ യൂറോയിൽ കൂടുതൽ പണം ബാഴ്‌സലോണ നല്‍കിയതായി സ്പാനിഷ് ജുഡീഷ്യൽ ബോര്‍ഡ് സ്പാനിഷ് വാർത്താ ഏജൻസിയായ ഇഎഫ്ഇയോട് പറഞ്ഞിരിക്കുന്നു.മുൻ ബാർസ പ്രസിഡന്റുമാരായ ജോസെപ് മരിയ ബാർട്ടോമ്യൂ, സാൻഡ്രോ റോസെൽ എന്നിവരും നെഗ്രെയ്‌റയും അദ്ദേഹത്തിന്റെ മകൻ ഹാവിയർ എൻറിക്വസ് റൊമേറോയും ആണ് ഇതിലെ പ്രതികള്‍.
കായികരംഗത്തെ അഴിമതി, ബിസിനസ്സിലെ അഴിമതി, തെറ്റായ ഭരണനിർവഹണം, വാണിജ്യ രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ ഇതിന് മുന്നേ ബാഴ്സക്ക് മേല്‍ ഉയര്‍ന്നിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷനായി റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ആസ്ഥാനം ആയ മാഡ്രിഡില്‍ പോലീസ് ഇന്ന് റൈഡ് നടത്തിയിരുന്നു.റൈഡില്‍ കാര്യമായ തെളിവ് ഒന്നും ലഭിച്ചതായി റിപ്പോര്‍ട്ടില്ല.2001-നും 2018-നും ഇടയിൽ ആണ് ബാഴ്സലോണ പെയ്മെന്‍റുകള്‍ നടത്തിയത്.എന്നാല്‍ ഇത് കളിക്കാര്‍ക്ക് വേണ്ടിയുള്ള ടെക്നികല്‍ ഉപദേശം നല്കുവാന്‍ വേണ്ടിയുള്ള പണം ആയിരുന്നു എന്ന് ഇതിന് മുന്നേ പ്രസിഡന്‍റ് ലപ്പോര്‍ട്ട പറഞ്ഞിരുന്നു.