കരബാവോ കപ്പിൽ നിന്ന് ലെസ്റ്റർ സിറ്റിയെ പുറത്താക്കി ലിവർപൂൾ
ആൻഫീൽഡിൽ നടന്ന മത്സരത്തിൽ 3-1ന് ജയിച്ച ലിവർപൂൾ ലെസ്റ്റർ സിറ്റിയെ കരബാവോ കപ്പിൽ നിന്ന് പുറത്താക്കി, രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ നേടി വിരോചിതമായ തിരിച്ചുവരവ് നടത്തിയാണ് റെഡ്സ് നാലാം റൌണ്ട് യോഗ്യത നേടിയത്.കിക്കോഫിന് മിനിറ്റുകൾക്ക് ശേഷം കാസി മക്അറ്റീർ നേടിയ ഗോളിലൂടെ ലിവര്‍പൂളിനെതിരെ ലീഡ് നേടാന്‍ ലെസ്റ്റര്‍ സിറ്റിക്ക് കഴിഞ്ഞു.
സമനില ഗോളിനായി ലിവര്‍പൂള്‍ അക്രമണം തുടര്‍ന്നു എങ്കിലും രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു അവര്‍ക്ക് ഒരു ബ്രേക്ക് ലഭിക്കാന്‍.48 ആം മിനുട്ടില്‍ കോടി ഗാക്ക്പോ നേടിയ ഗോളിലൂടെ സമനില നേടിയ ലിവര്‍പൂള്‍, സോബോസ്ലൈ നേടിയ ലോങ് റേഞ്ച് ഷൂട്ടിലൂടെ വിജയ ഗോള്‍ കണ്ടെത്തി.തുടര്‍ന്നും മുന്നേറ്റം നടത്തിയ റെഡ്സ് ഒടുവില്‍ ഡിയോഗോ ജോട്ടയിലൂടെ മൂന്നാം ഗോളും കണ്ടെത്തി.