ഒടുവില്‍ ജയം ; ബ്രൈട്ടനെ ചെല്‍സി മുട്ടുകുതിച്ചത് ഒരു ഗോളിന്
ബുധനാഴ്ച്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരെ നിക്കോളാസ് ജാക്സന്റെ ഗോളിൽ 1-0 ന് ജയിച്ച ചെൽസി കാരബാവോ കപ്പിന്റെ നാലാം റൗണ്ടിലെത്തി.പ്രീമിയർ ലീഗിലെ ആദ്യ ആറ് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച ചെൽസിയുടെ മോശം തുടക്കത്തിന് ശേഷം പുതിയ ചെൽസി മാനേജർ മൗറീഷ്യോ പോച്ചെറ്റിനോയുടെ മേൽ സമ്മർദ്ദം വർദ്ധിച്ചിരുന്നു.
ഇപ്പോള്‍ അതിനു ഒരയവ് വന്നിട്ടുണ്ടാകും.കരുത്തര്‍ ആയ ബ്രൈട്ടനെതിരെ ചെല്‍സിയുടെ വിജയ സാധ്യത വളരെ കുറവ് ആയിരുന്നു.മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും വന്ന കോൾ പാമറാണ് ചെല്‍സിയുടെ ഏക ഗോള്‍ അവസരം സൃഷ്ട്ടിച്ചത്.അതിനു ശേഷം ബ്രൈട്ടന്‍റെ എല്ലാ നീക്കങ്ങളും നല്ല രീതിയില്‍ ചെറുത്തിടാന്‍ ചെല്‍സി പ്രതിരോധത്തിന് കഴിഞ്ഞു.അടുത്ത മല്‍സരത്തില്‍ ചെല്‍സി ഫുള്‍ഹാമിനെ അവരുടെ തട്ടകമായ ക്രാവന്‍ കൊട്ടേജില്‍ വെച്ച് ഏറ്റുമുട്ടും.