ഈഎഫ്എല്‍ കപ്പില്‍ നിന്നും സിറ്റി പുറത്ത് !!!!!!
സെന്റ് ജെയിംസ് പാർക്കിൽ നടന്ന മൂന്നാം റൗണ്ട് ഈഎഫ്എല്‍ കപ്പില്‍ എട്ട് തവണ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് ന്യൂ കാസില്‍ തോല്‍പ്പിച്ചു.ഇതോടെ സിറ്റിയുടെ കരബാവോ കപ്പ് സ്വപ്നം പൊടുന്നനെ ഇല്ലാതായിരിക്കുന്നു. അലക്സാണ്ടർ ഇസാക്ക് രണ്ടാം പകുതിയിൽ നേടിയ വിജയ ഗോള്‍ ആണ് സിറ്റിക്ക് തിരിച്ചടിയായത്.
എർലിംഗ് ഹാലൻഡ്, കെയ്ൽ വാക്കർ, ഫിൽ ഫോഡൻ എന്നിവരെ ബെഞ്ചിലിരുത്തി എങ്കിലും സിറ്റി ആദ്യ ഇലവനില്‍ ഒരു മികച്ച ടീമിനെ തന്നെ ആണ് കളിയ്ക്കാന്‍ ഒരുക്കിയത്. എന്നത്തേയും പന്ത് കൈവശം വെച്ച് കളിക്കാന്‍ സിറ്റിക്ക് കഴിഞ്ഞു എങ്കിലും അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ സിറ്റി താരങ്ങള്‍ക്ക് കഴിയാതെ പോയി.രണ്ടാം പകുതിയിൽ ഫോഡനും ജെറമി ഡോക്കുവും ഇറങ്ങിയെങ്കിലും, വലിയ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.രണ്ട് നല്ല അവസരങ്ങൾ ലഭിച്ചിട്ടും അല്‍വാറസിന് ഗോള്‍ നേടാന്‍ കഴിയാതെ പോയത് സിറ്റിക്ക് വലിയ തിരിച്ചടിയായി.