ഈഎഫ്എല്‍ കപ്പ് ; ആഴ്സണല്‍ – ബ്രെന്‍റ്ഫോര്‍ഡ് മല്‍സരം ഇന്ന്
ഈഎഫ്എല്‍ ലീഗില്‍ ഇന്ന് ആഴ്സണലിനെ നേരിടാനുള്ള ഒരുക്കത്തില്‍ ആണ് മറ്റൊരു പ്രീമിയര്‍ ലീഗ് ടീം ആയ ബ്രെന്‍റ്ഫോര്‍ഡ്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലിന് ആണ് മല്‍സരം. ബ്രെന്റ്‌ഫോർഡ് ഹോം ആയ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് കിക്കോഫ്. രണ്ടാം റൗണ്ടിൽ പെനാൽറ്റിയിൽ ന്യൂപോർട്ട് കൗണ്ടിയെ മറികടന്നാണ് ബ്രെന്‍റ്ഫോര്‍ഡ് മൂന്നാം റൌണ്ട് യോഗ്യത നേടിയത്.
ചിരവൈരികള്‍ ആയ ടോട്ടന്‍ഹാമിനെതിരെ സമനില വഴങ്ങിയ ക്ഷീണത്തില്‍ ആണ് ആഴ്സണല്‍ ഇപ്പോള്‍.രണ്ടു തവണ ലീഡ് നേടിയത്തിന് ശേഷമാണ് ഗണേര്‍സ് അത് തുലച്ച് കളഞ്ഞത്. ഇതുവരെ ആദ്യ ഇലവനില്‍ ഇടം നേടാത്ത താരങ്ങള്‍ക്ക് അവസരം നാല്‍കാനുള്ള തീരുമാനത്തില്‍ ആണ് ആര്‍റ്റെറ്റ.കഴിഞ്ഞ നാല് പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഒരു ജയം പോലും നേടാന്‍ ബ്രെന്‍റ്ഫോര്‍ഡ് ടീമിന് കഴിഞ്ഞിട്ടില്ല.ഇന്നതെ മല്‍സരത്തില്‍ രണ്ടാം നിര ആഴ്സണല്‍ ടീമിനെതിരെ സ്വന്തം ഹോമില്‍ വെച്ച് ഒരു മികച്ച ഫൂട്ബോള്‍ മല്‍സരം കളിക്കാനാകും എന്ന വിശ്വാസത്തില്‍ ആണ് ബ്രെണ്ട്ഫോര്‍ഡ്.