“ടീമിന്‍റെ പ്രകടനം തനിയെ മെച്ചപ്പെടും , ഇപ്പോള്‍ ലഭിച്ച പോയിന്റുകള്‍ വിലപ്പെട്ടത് ” – മുംബൈ കോച്ച് ഡെസ് ബക്കിംഗ്ഹാം
ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഐഎസ്എല്‍ 2023-24 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ മൂന്ന് പോയിന്‍റ് നേടിയത്തില്‍ താന്‍ ഏറെ സന്തോഷവാന്‍ ആണ് എന്നു മുംബൈ സിറ്റി എഫ്‌സി ഹെഡ് കോച്ച് ഡെസ് ബക്കിംഗ്ഹാം പറഞ്ഞു.ഇന്നലെ നടന്ന മല്‍സരത്തില്‍ മുംബൈ പിച്ചില്‍ അനേകം പിഴവുകള്‍ വരുത്തിയിരുന്നു.അവരുടെ സ്ഥിര പ്രകടനത്തില്‍ നിന്നും വളരെ താഴെ ആയിരുന്നു ഇന്നലത്തേത്.
“നോര്‍ത്ത് ഈസ്റ്റിനെ പോലൊരു ടീം സ്വന്തം ഹോമില്‍ വിനാശകരമായ രീതിയില്‍ ആണ് കളിക്കുന്നത്.ഒട്ടേറെ തിരക്കുകള്‍ കഴിഞ്ഞ് വന്നിട്ടും ഞങ്ങളുടെ താരങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് ടീമിന്‍റെ വെല്ലുവിളി മറികടന്നു.സീസണ്‍ പകുതി ആവുമ്പോള്‍ ഇപ്പോള്‍ ലഭിച്ച പോയിന്‍റുകളുടെ വില നമ്മുക്ക് മനസിലാകും.ഇനിയും ഏറെ മെച്ചപ്പെടാന്‍ ഉണ്ട് എന്നു എനിക്കു അറിയാം.എന്നാല്‍ ഇത് ഞങ്ങളുടെ ആദ്യ മല്‍സരം ആണ്.മൂന്നു നാല് മാച്ചുകള്‍ കഴിയുമ്പോള്‍ താരങ്ങള്‍ അവരുടെ പഴയ ഫോമിലേക്ക് മടങ്ങി എത്തും എന്നത് തീര്‍ച്ച.”ഡെസ് ബക്കിംഗ്ഹാം മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.