സമനിലയില്‍ കലാശിച്ച് ലണ്ടന്‍ ഡെര്‍ബി !!!!
ഞായറാഴ്ച നടന്ന നോർത്ത് ലണ്ടൻ ഡെർബിയിൽ ആഴ്സണലിനോട് പൊരുതി നേടിയ സമനിലയുമായി ടോട്ടന്‍ഹാം വിലപ്പെട്ട ഒരു പോയിന്‍റ് നേടി.ഓരോ പോയിന്റുകള്‍ നേടിയ ഇരുവരും നിലവില്‍ പ്രീമിയര്‍ ലീഗ് ടേബിളില്‍ നാലും അഞ്ചും സ്ഥാനത്താണ്.രണ്ടു തവണ പിന്നില്‍ നിന്ന ശേഷമാണ് ആഴ്സണലിനെതിരെ ടോട്ടന്‍ഹാം തിരിച്ചുവന്നത്.
മല്‍സരം തുടങ്ങി 26 ആം മിനുട്ടില്‍ ക്രിസ്റ്റ്യൻ റൊമേറോയുടെ സെൽഫ് ഗോൾ ആഴ്‌സണലിന് ലീഡ് നൽകി.എന്നാൽ സന്ദർശകർ ഹാഫ് ടൈമിന് തൊട്ട് മുന്നേ സമർത്ഥമായ ഫിനിഷിലൂടെ സ്കോര്‍ സമനിലയിലാക്കി.സണ്‍ ഹ്യൂങ്-മിൻ ആന് ടോട്ടന്‍ഹാമിന് വേണ്ടി ഗോള്‍ കണ്ടെത്തിയത്.54 ആം റൊമേറോയുടെ മറ്റൊരു പിഴവില്‍ ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നും ഗോള്‍ നേടി കൊണ്ട് ബുക്കയോ സാക്ക സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.എന്നാല്‍ തൊട്ടടുത്ത നിമിഷത്തില്‍ ജോർജിഞ്ഞോയുടെ പിഴവ് മുതലെടുത്ത് സണ്‍ ഹ്യൂങ്-മിൻ രണ്ടാമതും ഗോള്‍ നേടിയതോടെ ടോട്ടന്‍ഹാം വീണ്ടും സ്കോര്‍ സമനിലയില്‍ ആക്കി.പിന്നീട് വിജയഗോള്‍ നേടാന്‍ ഇരുകൂട്ടര്‍ക്കും അനേകം അവസരങ്ങള്‍ ലഭിച്ചു എങ്കിലും ഒന്നും വലയില്‍ എത്തിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.