ആസ്റ്റണ്‍ വില്ലയേ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് ക്ഷണിച്ച് ചെല്‍സി
ആസ്റ്റൺ വില്ലയെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുമ്പോൾ സീസണിലെ രണ്ടാമത്തെ പ്രീമിയർ ലീഗ് വിജയം തേടി ചെൽസി.മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴില്‍ ഒരു പുതിയ മാറ്റത്തിന് വേണ്ടി ശ്രമിക്കുന്ന ചെല്‍സിക്ക് ഇതുവരെ അഞ്ചു മല്‍സരങ്ങളില്‍ നിന്നു അഞ്ചു പോയിന്‍റ് മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്താണ് അവര്‍.
കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നു മൂന്നു ജയങ്ങള്‍ നേടിയ ആസ്റ്റണ്‍ വില്ല എഴാം സ്ഥാനത്താണ്.ഇതുവരെ മാനേജര്‍ ആയ ഉനായ് എമറിയുടെ സേവനത്തില്‍ മാനേജ്മെന്‍റ് ഏറെ സംതൃപ്തര്‍ ആണ്.ന്യൂകാസില്‍,ലിവര്‍പ്പൂള്‍ എന്നിവര്‍ക്കെതിരെ ഏറ്റ വന്‍ മാര്‍ജിനില്‍ ഉള്ള തോല്‍വി ഒഴിച്ചാല്‍ വില്ലയുടെ പ്രകടനം ശരാശരിയിലും മുകളില്‍ ആണ്.ഇത് കൂടാതെ ഇന്നതെ മല്‍സരത്തില്‍ ജയിക്കാന്‍ ആയാല്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയും.ആ ലക്ഷ്യത്തില്‍ ആണ് ലണ്ടനിലേക്ക് അവര്‍ വണ്ടി കയറാന്‍ ഒരുങ്ങുന്നത്.ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് ആറര മണിക്ക് ആണ് മല്‍സരം.